തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക്, നിലാവ് പദ്ധതിക്ക് തുടക്കം
text_fieldsതിരുവനന്തപുരം: തെരുവുവിളക്കുകൾ എൽ.ഇ.ഡി ആക്കുന്ന നിലാവ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 16.24 ലക്ഷം തെരുവുവിളക്കുകളിൽ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബൾബുകളാണ്. ഇവ മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിലൂടെ തെരുവുവിളക്കുകൾക്ക് കൂടുതൽ മിഴിവും ഈടുനിൽപും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതി രണ്ടു മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കും.
മഹാമാരിയിൽനിന്ന് നാടിനെ കരകയറ്റാൻ ശ്രമിക്കുകയാണെന്നും വികസനത്തിൽ വീഴ്ച വരാതിരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ കേരളം കെട്ടിപ്പടുക്കാൻ ശ്രമിക്കണം. വിവാദങ്ങൾക്കല്ല, വികസനത്തിനാണ് കേരളത്തെ വളർത്താൻ കഴിയുക. 98 ശതമാനം േറാഡുകളും ഗതാഗതയോഗ്യമാക്കി.
റോഡ് വികസനത്തിൽ തദ്ദേശസ്ഥാപനങ്ങൾ സജീവ പ്രവർത്തനം നടത്തി. തൊഴിലില്ലായ്മ പരിഹരിക്കൽ ഉത്തരവാദിത്തം കൂടി തദ്ദേശസ്ഥാപനങ്ങൾക്കുണ്ട്. തൊഴിൽ മേഖലയെ ശക്തിപ്പെടുത്തണം. 1000ൽ അഞ്ച് പേർക്ക് പുതിയ തൊഴിലവസരം നൽകണം. അതിനനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാമ്പത്തിക വളർച്ചക്ക് വലിയ തിരിച്ചടിയാണ്. ഇതിെൻറ ആഘാതം എല്ലാ മേഖലയെയും ബാധിച്ചു. പ്രവാസി മടങ്ങിവരവ് സമ്പദ്ഘടനയെ പ്രയാസത്തിലാക്കുന്നു. ഇത് മറികടക്കലാണ് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ, മന്ത്രി എം.എം. മണി എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.