പൊതു വിദ്യാലയങ്ങൾക്കുപിന്നാലെ അംഗൻവാടികളെയും ശാക്തീകരിക്കുന്നു
text_fieldsകോഴിക്കോട്: പൊതു വിദ്യാലയങ്ങൾക്കു പിന്നാലെ സംസ്ഥാനത്തെ അംഗൻവാടികളെ ശാക്തീകരിക്കുന്നതിനുള്ള നടപടി സർക്കാർ ആരംഭിച്ചു. ഇതുസംബന്ധിച്ച മാർഗരേഖ സർക്കാർ ഗ്രാമപഞ്ചായത്തുകൾക്ക് നൽകി. സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന മാതൃകയിൽ അംഗൻവാടികളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും കൂടുതൽ കുട്ടികളെ ആകർഷിക്കുകയുമാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് 32922 അംഗൻവാടികളാണുള്ളത്. ഇതിൽ പലതിനും സ്വന്തം ഭൂമിയോ െകട്ടിടമോ ഇല്ല. അതിനാൽ കൂടുതൽ അംഗൻവാടികൾ ആരംഭിക്കുന്നതിനുമുമ്പ് പ്രവർത്തിക്കുന്നവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ ബാലസൗഹൃദമാക്കും. കെട്ടിടമില്ലാത്തവക്ക് ഉടനടി ഭൂമി കണ്ടെത്തി കെട്ടിടം നിർമിക്കുന്നതിന് ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട സ്ഥിരം സമിതിയും ഉണർന്ന് പ്രവർത്തിക്കണമെന്ന് മാർഗരേഖയിൽ പറയുന്നു. കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായ കെട്ടിടം പഞ്ചായത്തിെൻറ നോൺറോഡ് മെയിൻറനൻസ് ഗ്രാൻറ് ഉപയോഗിച്ച് നവീകരിക്കണം.
പുതുതായി കെട്ടിടം നിർമിക്കുേമ്പാഴും പഴയ കെട്ടിടം നവീകരിക്കുേമ്പാഴും പൈപ്പ്, വയറിങ്, ശുചിമുറി തുടങ്ങിയെയല്ലാം ബാല സൗഹൃദമാക്കണം. ചിലയിടങ്ങളിൽ സ്വന്തമായി ഭൂമിയുണ്ടായിട്ടും കെട്ടിടം പണി ആരംഭിക്കാതിരിക്കുകയും പഞ്ചായത്തിെൻറ സ്വന്തം കെട്ടിടമുണ്ടായിട്ടും അവിടേക്ക് അംഗൻവാടികളെ മാറ്റാതിരിക്കുകയും സ്കൂളുകളിലെ ഒഴിഞ്ഞ െകട്ടിടങ്ങൾ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുള്ളതായി നേരത്തെ നിയമസഭ സമിതി നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യങ്ങൾ ഗ്രാമ പഞ്ചായത്തുകൾ പരിശോധിച്ച് ഉടൻ നടപടിയെടുക്കണം.
കൂണുപോലെ മുളച്ചുപൊങ്ങുന്ന പ്ലേ സ്കൂളുകളിലേക്കും ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി സ്കൂളുകളിലേക്കും കുട്ടികളുടെ ഒഴുക്ക് തുടങ്ങിയതോടെ ഒാരോ വർഷവും അംഗൻവാടികളിൽ എണ്ണം കുറഞ്ഞുവരുകയാണ്. ഇത് പരിശോധിച്ച് സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന തരത്തിൽ സൗകര്യങ്ങൾ ഒരുക്കണം.
കുട്ടികൾ കുടുംബത്തിെൻറയും അമ്മയുടെയും തണലിൽനിന്ന് അംഗൻവാടികളിലെത്തുേമ്പാൾ അവിടങ്ങളിൽ അവർക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മിക്ക അംഗൻവാടികളും പരാജയമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.