തോട്ടഭൂമി തരം മാറ്റുന്നതിനെതിരെ കർശന നടപടി - കെ. രാജൻ
text_fieldsകൊച്ചി : തോട്ടഭൂമി ഉൾപ്പെടെയുള്ള ഭൂമി അനുവദിച്ച കാര്യങ്ങൾക്കല്ലാതെ നിയമവിരുദ്ധമായി തരം മാറ്റുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. രാജൻ. രണ്ടു ദിവസമായി എറണാകുളത്ത് നടന്ന കലക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം ഭൂമിയുടെ തരം മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് ലാൻഡ് ബോർഡുകളിൽ റിപ്പോർട്ട് ചെയ്ത് മിച്ചഭൂമി കേസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അനധികൃതമായി നടക്കുന്ന നെൽവയൽ നികത്തൽ തടഞ്ഞു നിലം പൂർവ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. രാജൻ കലക്ടർമാർക്ക് നിർദേശം നൽകി. റവന്യു വകുപ്പിനെ ജനകീയ വത്കരിക്കാനുള്ള വില്ലേജ് തല ജനകീയ സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കും. ഇതിനായി കൂടുതൽ ഡെപ്യൂട്ടി തഹസിൽ മാർക്ക് ചുമതല നൽകും. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും പട്ടയമേളകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.