പുല്ലുവിളയിൽ 17,000 പേർക്ക് രോഗബാധയെന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രദേശിക സാമൂഹിക വ്യാപനമെന്ന് സ്ഥിരീകരിച്ച പുല്ലുവിളയിൽ 17,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത വ്യാജമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജനങ്ങളെ ഭീതിയിലാക്കുന്നതാണ് വ്യാജപ്രാചരണം. ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പിെൻറ സ്ഥിരീകരണമില്ലാതെ ഇത്തരം വാർത്തകൾ നൽകരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കരകുളം പഞ്ചായത്തിലെ പുല്ലുവിളയിലെ ആറു വാർഡുകളിലാണ് കോവിഡ് വ്യാപനം കണ്ടെത്തിയത്. തുടർന്ന് 14, 16, 18 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. ഇവിടെ 288 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 671 പേർക്ക് കോവിഡ് പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പുല്ലവിള ക്ലസ്റ്ററായി പ്രഖ്യാപിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയുമായിരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.