പഴയ മീൻ വിൽപനക്കെതിരെ കർശന നടപടി -മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പഴയ മീൻ വിൽപനക്കെതിരെ കർശന നടപടി തുടരുമെന്ന് മ ന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംസ്ഥാന വ്യാപകമായി അഞ്ച് ദിവസങ്ങളിലായ ി നടന്ന പരിശോധനയിൽ 43,081 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ബുധനാഴ്ച മ ാത്രം 7557 കിലോ മീൻ പിടികൂടി. ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായാണ ് നടപടി സ്വീകരിക്കുന്നത്.
ഗുജറാത്ത്, വിശാഖപട്ടണം, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീൻ എത്തുന്നത്. ഇൗസ്റ്റർ, വിഷു വിപണി കൂടി ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ വളം ഫാക്ടറികളിലേക്ക് മാറ്റിവെച്ച മത്സ്യക്കുഞ്ഞുങ്ങൾ വരെ തീവിലയ്ക്ക് എത്തുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നടപടിയും ജാഗ്രതയും ഉണ്ടാകും. മത്സ്യഫെഡ് മറ്റ് സംസ്ഥാനങ്ങളിൽനിന്നു വരുന്ന മീൻ വിൽക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
‘ഓപറേഷൻ സാഗർ റാണി’യുടെ ഭാഗമായി എറണാകുളം ജില്ലയിൽ 4365 കിലോ മത്സ്യം പിടിച്ചെടുത്തു. വൈപ്പിൻ, പട്ടിമറ്റം, മൂവാറ്റുപുഴ, കാലടി ശ്രീമൂലനഗരം എന്നിവടങ്ങളിനിന്ന് ഭക്ഷയോഗ്യമല്ലാത്ത കേര, ചൂര, മത്തി, ചെമ്മീൻ, തിരുത എന്നിവയാണ് പിടികൂടി നശിപ്പിച്ചത്. കുന്നംകുളത്തുനിന്ന് 1440 കിലോ ചൂരയും തൃശൂർ ശക്തൻ മത്സ്യ മാർക്കറ്റിൽനിന്ന് 100 കിലോ ചെമ്മീനും പിടികൂടി. കോട്ടയം മാങ്ങാനത്തുനിന്നും പാലാ നഗരത്തിലെ വിവിധ കടകളില്നിന്നുമായി 138 കിലോ പഴകിയ മീൻ പിടികൂടി.
മുള്ളും ഇറച്ചിയും കാലപ്പഴക്കത്തിൽ വേര്പെട്ട നിലയിലായിരുന്നു പലതും. അട്ടപ്പാടിയിൽ പഴകിയതും രാസപദാർഥങ്ങൾ തളിച്ചതുമായ മത്സ്യം പിടികൂടി.കച്ചവടക്കാരിൽനിന്ന് 1000 രൂപ പിഴ ഈടാക്കി. സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ക്രിമിനൽ കുറ്റമാണെന്നും അഞ്ചുലക്ഷം രൂപ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷ കമീഷണർ അറിയിച്ചു. മത്സ്യം കയറ്റിവരുന്ന വാഹനങ്ങൾ ഇൻവോയ്സ്, എഫ്.എസ്.എസ്.എ.ഐ ലൈസൻസിെൻറ പകർപ്പ് തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.