ഫയലുകളിൽ കാലതാമസം വരുത്തുന്നവർക്കെതിരെ കർശന നടപടി -മുഖ്യമന്ത്രി
text_fieldsതലശ്ശേരി: സർക്കാർ സേവനങ്ങൾക്കായുള്ള ഫയലുകൾ തീർപ്പാക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർക്ക് ആഭിമുഖ്യം വേണ്ടത് ജനങ്ങളോടാവണം.
സംസ്ഥാനത്ത് ജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാൻ 805 സേവനങ്ങളാണ് ഓൺലൈനാക്കിയത്. ഉദ്യോഗസ്ഥർ നിഷേധ നിലപാട് സ്വീകരിക്കരുത്. ജില്ലയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കണം. ചില ഉദ്യോഗസ്ഥർ ബോധപൂർവമായി വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് സർക്കാർ അതിഗൗരവമായാണ് കാണുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളെ സഹായിക്കുന്നതിനാണ് ഉദ്യോഗസ്ഥർ മുൻകൈയെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.