സ്ത്രീധനത്തിന്‍റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുന്ന ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി - മന്ത്രി
text_fieldsതിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. സ്ത്രീധനത്തിന്‍റെ പേരിൽ ഗാർഹിക പീഡനവും മാനസിക പീഡനവും നടത്തുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തി 45 ദിവസത്തിനുള്ളിൽ നടപടിയെടുക്കും.
കേരളത്തിൽ ഒരു സാമൂഹിക വിപത്തായി മാറിയ സ്ത്രീധനത്തിനെതിരെ സമൂഹമനഃസാക്ഷിയനുസരിച്ച് നടപടി സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. നേരത്തെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലത്തെ എസ്.വി. വിസ്മയയുടെ ഭർത്താവ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. കിരൺ കുമാറിനെ ഗതാഗത വകുപ്പിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
സ്ത്രീധന പീഡനം നടത്തുന്നവർക്കെതിരെ നടപടി എടുക്കേണ്ടത് പൊതുവായ ആവശ്യമാണ. ദാക്ഷിണ്യം കൂടാതെ അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സമൂഹത്തിന് മാതൃകയാവേണ്ട സർക്കാർ ഉദ്യോഗസ്ഥർ ഇത്തരം ദുഷ്പ്രവണതകൾ കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.