മത്സ്യത്തിൽ മണ്ണ് വിതറി വിറ്റാൽ കർശന നടപടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് വിതറിയ മത്സ്യവിൽപന ശ്രദ്ധയിൽപെെട്ടന്നും ഇത് മത്സ്യം കേടാകാനും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും കാരണമാകുന്നതിനാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കണം. മറ്റ് രാസപദാർഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല.
മത്സ്യം വിൽക്കുന്നവർ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കണം. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ മത്സ്യത്തിെൻറ ലഭ്യത ഉറപ്പാക്കാൻ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ പരാതികൾ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.