നാവിക കേന്ദ്രങ്ങൾക്ക് സമീപം ഡ്രോൺ പറത്തിയാൽ കടുത്ത നടപടി
text_fieldsകൊച്ചി: നാവികസേന ആസ്ഥാനം, മറ്റ് യൂനിറ്റുകൾ, കേന്ദ്രങ്ങൾ എന്നിവിടങ്ങളിലോ മൂന്ന് കി.മീ. ചുറ്റളവിലോ ഡ്രോൺ, മറ്റ് വ്യോമ ഉപകരണങ്ങൾ തുടങ്ങിയവ പറത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ഓപറേറ്റർക്കെതിരെ തടവും പിഴയുമടക്കം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം കേസെടുക്കുകയും െചയ്യും.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുക, ജീവന് ഭീഷണിയാവും വിധം ഉപകരണങ്ങൾ ഉപയോഗിക്കുക, മറ്റുള്ളവരുടെ ജീവിതത്തെയോ വ്യക്തിപരമായ സുരക്ഷയെയോ അപകടപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുക, മറ്റുള്ളവരുടെ ജീവിതത്തിനോ വ്യക്തിപരമായ സുരക്ഷക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി ചെയ്യുക വകുപ്പുകൾ പ്രകാരമായിരിക്കും കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.