നൂറുമേനിക്കായി ഹാൾടിക്കറ്റ്തടഞ്ഞാൽ കർശന നടപടിയെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സ്കൂളിന് 100 ശതമാനം വിജയം നേടാൻ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കാത്ത സംഭവങ്ങളുണ്ടായാൽ വിട്ടുവീഴ്ചയില്ലാതെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
പാലക്കാട് ഒലവക്കോട് റെയില്‍വേ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത പ്രിൻസിപ്പലിന്‍റെ നടപടി തള്ളിപ്പറഞ്ഞായിരുന്നു വാർത്തസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ മുന്നറിയിപ്പ്.
ഒലവക്കോട് സ്കൂളിൽ വിദ്യാർഥിയെ പരീക്ഷയെഴുതിക്കാൻ പാടില്ലെന്ന ഉദ്ദേശ്യത്തിലാണ് പ്രിൻസിപ്പൽ ഹാൾടിക്കറ്റ് നൽകാതിരുന്നത്. 100 ശതമാനം വിജയം നേടുന്നതിനായിരുന്നു ഇത്. പ്രിൻസിപ്പലിന് ഇങ്ങനെ ഹാൾടിക്കറ്റ് കൊടുക്കാതിരിക്കാനോ പരീക്ഷയിൽ നിന്ന് മാറ്റിനിർത്താനോ പരീക്ഷകാര്യങ്ങളിൽ ഇടപെടാനോ അധികാരമില്ല. വർഷം നഷ്ടപ്പെടാതെ സേ പരീക്ഷ എഴുതാവുന്നതാണെന്ന് വിദ്യാർഥിയെ അറിയിച്ചിട്ടുണ്ട്. ഈ സ്കൂൾ അൺ എയ്ഡഡാണ്. എൻ.ഒ.സി നൽകുന്നത് സംസ്ഥാന സർക്കാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.