അഞ്ച് ജില്ലകളിൽ കർശനം: നാളെ ലോക്ഡൗൺ സമാന നിയന്ത്രണം, കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വർധിച്ച സാഹചര്യത്തിൽ ഏർപ്പെടുത്തിയ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ നിലവിൽവന്നു. അഞ്ച് ജില്ലകളിൽ കർശന നടപടികളാണ്. നിയന്ത്രണം കടുപ്പിച്ചതോടെ പ്രധാന നഗരങ്ങളിൽ തിരക്ക് കുറഞ്ഞു. ചില ട്രെയിനുകൾ ജനുവരി 27 വരെ റദ്ദാക്കി.
ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണിന് സമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യസർവിസുകളേ അനുവദിക്കൂ. അനാവശ്യ യാത്രകൾ അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതുഗതാഗതം ഉണ്ടാകില്ല. ഓരോ ജില്ലകളിലെയും നിയന്ത്രണങ്ങൾ സംബന്ധിച്ച് ജില്ല കലക്ടർമാർ ഉത്തരവ് പുറത്തിറക്കി. നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിലില്ല. ബി കാറ്റഗറിയിലാണ് നിയന്ത്രണം കർക്കശമാക്കിയത്. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിലാണിത്. പൊതു ഇടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. എ യിലുള്ള എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലും നിയന്ത്രണങ്ങളുണ്ട്.
നാളെ കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം
തിരുവനന്തപുരം: ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചതിനാൽ യാത്രക്കാരുടെ ആവശ്യാനുസരണം മാത്രം കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തും. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാകും ആവശ്യാനുസരണം സർവിസ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.