സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണം; ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അവശ്യസേവനങ്ങൾ മാത്രം
text_fieldsതിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അധിക നിയന്ത്രണങ്ങളുണ്ടാകും. അവശ്യവസ്തുക്കൾ ഒഴികെയുള്ള കടകൾ തുറക്കില്ല. ജൂൺ 5 മുതൽ 9 വരെയുള്ള നിയന്ത്രണം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.
അന്തർജില്ലാ യാത്രകൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ അനുവദിക്കൂ. വ്യവസായ ഉദ്പാദനവും അവക്കുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാൻ ഇളവുണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്ക് ഇളവുണ്ടാകും.
നേരത്തെ ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ ടെസ്റ്റ്പോസിറ്റിവിറ്റി പത്തു ശതമാനത്തിൽ താഴെ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് താഴെ എത്തിക്കുന്നതു വരെ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ട്.
സര്‍ക്കാര്‍, അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്ചയിച്ചത്.
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.
നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4ന് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിർമാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ 4ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.
പ്രായമായ റബര്‍ മരങ്ങള്‍ മുറിച്ചു നീക്കൽ, പുതിയ റബര്‍ തൈകള്‍ വച്ചുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തികൾക്ക് അനുമതി നല്‍കും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കും പ്രവർത്തനാനുമതി നല്‍കും.
ഫ്ലാറ്റുകളില്‍ കോവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്ലാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടിസ് ബോര്‍ഡിലൂടെ അറിയിക്കണം. ആരോഗ്യ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകൾ അതത് ഫ്ലാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ്ലാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണം.
അതിഥി തൊഴിലാളികൾക്ക് വാക്സീൻ വിതരണം ചെയ്യും. ഇവരെ ഇടയ്ക്കിടെ പരിശോധിക്കാനുള്ള സംവിധാവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും.
കോവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് സ്ഥിരീകരിക്കുന്നതിന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.