സർക്കാറിന് മുന്നറിയിപ്പുമായി സമരപ്രഖ്യാപന കൺവെൻഷൻ
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ ജനദ്രോഹ മദ്യനയത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.
ബി. സുഗതകുമാരി ഉദ്ഘാടനം ചെയ്ത കൺവെൻഷൻ സർക്കാറിെൻറ മദ്യനയം തിരുത്തുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. പുതുതായി ആരംഭിക്കുന്ന മദ്യഷാപ്പുകൾക്കെതിരെ വിവിധ സംഘടനകളുടെയും ബഹുജനങ്ങളുടെയും ആഭിമുഖ്യത്തിൽ ജില്ല കേന്ദ്രങ്ങളിലും വിവിധ പ്രദേശങ്ങളിലും പ്രതിഷേധ, പ്രചാരണ ജാഥകൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഇൗമാസം 26ന് സെക്രേട്ടറിയറ്റിന് മുന്നിൽ നേതൃസംഗമം സംഘടിപ്പിക്കും.
ഒക്ടോബർ 11 ന് ബഹുജന സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. അതിനുശേഷം തുടർപരിപാടി തീരുമാനിക്കുമെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന് പകരം വ്യാപകമായി മദ്യമൊഴുക്കുന്ന സർക്കാർ നടപടിയിൽ കൺവെൻഷൻ പ്രതിഷേധിച്ചു. മദ്യശാലകൾ അനുവദിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് എടുത്തുകളഞ്ഞ നടപടി, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് മദ്യശാലകളുടെ ദൂരം 50 മീറ്ററായി കുറച്ച നടപടി, വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെർമിനലിൽ മദ്യവിൽപന തീരുമാനം തുടങ്ങിയവ അടിയന്തരമായി പിൻവലിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. േജാഷ്വ മാർ ഇഗ്നാത്തിയോസ് പ്രമേയാവതരണവും ഭാവിപരിപാടി പ്രഖ്യാപനവും നടത്തി.
പാളയം ഇമാം വി.പി. സുഹൈബ് മൗലവി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, ശിവഗിരി മഠം പ്രതിനിധി സ്വാമി സാന്ദ്രാനന്ദ, എം.എൽ.എമാരായ െഎ.സി. ബാലകൃഷ്ണൻ, വി.പി. സജീന്ദ്രൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റവ. ക്രിസ്തുദാസ്, പാച്ചല്ലൂർ സലീം മൗലവി, പി. രാമഭദ്രൻ, ടി.കെ. അനിയൻ, ഒാണംപള്ളി മുഹമ്മദ് ഫൈസി, ഫാ. ജേക്കബ് െവള്ളമരുതുങ്കം, ഡോ. എൽ. രാധാകൃഷ്ണൻ, സൈഫുദ്ദീൻ ഹാജി, അമീൻ, ചിന്നമ്മ ടീച്ചർ, അമീൻ, ഇയ്യാച്ചേരി കുഞ്ഞുകൃഷ്ണൻ, രവീന്ദ്രൻ, ഒ.കെ. കുഞ്ഞിക്കോരു മാസ്റ്റർ, മുജാഹിദ് ബാലുശ്ശേരി, തോമസ് പി.ജോർജ്, ഹാഷിം, ഡോ. സമദ്, നാസർ ഫൈസി, ജേക്കബ് വടക്കുഞ്ചേരി, യൂജിൻ പെരേര, പ്രഫ. സുശീല, രഘുറഹിം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.