മന്ത്രി ജലീലിനെതിരായ സമരം: 385 കേസുകളിലായി 1131 പേര് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ 385 കേസുകളിലായി 1131 പേര് അറസ്റ്റിലായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി, മഹിളാമോര്‍ച്ച, എ.ബി.വി.പി, കെ.എസ്.യു, എം.എസ്.എഫ്, യുവമോര്‍ച്ച, മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് വിവിധ ജില്ലകളില്‍ അറസ്റ്റിലായത്. സമരവുമായി ബന്ധപ്പെട്ട് മാസ്ക് ഉപയോഗിക്കാതിരിക്കല്‍, സാമൂഹികഅകലം പാലിക്കാതിരിക്കല്‍ മുതലായ കുറ്റങ്ങള്‍ക്ക് 1629 കേസുകൾ രജിസ്റ്റര്‍ ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം.എൽ.എമാരായ ഷാഫി പറമ്പില്‍, കെ.എസ്. ശബരീനാഥൻ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
നിലവിലുള്ള മാര്‍ഗനിര്‍ദേശപ്രകാരം പരമാവധി 50 പേര്‍ക്കാണ് കൂട്ടംകൂടാന്‍ അനുവാദമുള്ളത്. എന്നാല്‍, സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ഇതിെനക്കാള് കൂടുതല്‍പേര്‍ കൂട്ടംകൂടുന്നുണ്ട്. അവര്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള സാമൂഹികഅകലം പാലിക്കുകയോ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുകയോ ചെയ്യുന്നില്ല.
ഇത്തരക്കാർക്കെതിരെ കലാപം ഉണ്ടാക്കുന്നതും നിയമവിരുദ്ധമായി കൂട്ടം കൂടുന്നതും പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കുന്നതും ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി പ്രോസിക്യൂഷന് നടപടി സ്വീകരിക്കും. അനാവശ്യമായി ജനങ്ങള്‍ കൂട്ടംകൂടുന്ന സംഭവങ്ങള്‍ ഹൈകോടതി ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ ഇത്തരം ജാഗ്രതയില്ലാത്ത സമരങ്ങള്‍ കാരണമായി. നിയമലംഘനങ്ങളും രോഗവ്യാപനശ്രമങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ മാധ്യമങ്ങൾ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് ഹൈവേ ഉപരോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.