കെ.എസ്.ആർ.ടി.സിയിൽ സമരത്തിന് വിലക്ക്
text_fieldsതിരുവനന്തപുരം: പണിമുടക്കിന് പിന്നാലെ കെ.എസ്.ആർ.ടി.സി ആസ്ഥാനത്തും ഡിപ്പാകളിലും മേഖല ഓഫിസുകളിലും വർക്ക് ഷോപ്പുകളിലും സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി സി.എം.ഡിയുടെ ഉത്തരവ്. െഘരാവോ, പ്രകടനം, മൈക്ക് ഉപയോഗിച്ചുള്ള യോഗം ചേരൽ, ധർണ എന്നിവക്കാണ് നിയന്ത്രണം. ഇത്തരം സമരങ്ങൾ ഓഫിസ് പ്രവർത്തനങ്ങളെയും സർവിസ് ഓപറേഷനെയും തൊഴിൽ അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്നതായി ഉത്തരവിൽ പറയുന്നു.
നിർദേശം ലംഘിച്ച് െഘരാവോ അടക്കം നിയമാനുസൃതമല്ലാത്ത സമരങ്ങൾ നടത്തുന്നപക്ഷം കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട് കെ.എസ്.ആർ.ടി.സി ആസ്ഥാന മന്ദിരമായ ട്രാൻസ്പോർട്ട് ഭവനിലും യൂനിറ്റ് വർക്ഷോപ്, മേഖലാ ഓഫിസ് എന്നിവയുടെ പരിസരങ്ങളിലും സംഘടനകളും വ്യക്തികളും നടത്തുന്ന സമരങ്ങൾ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുകയും സഞ്ചാരസ്വാതന്ത്ര്യത്തിന് വിഘാതമാവുകയും ചെയ്യുന്നെന്ന് ഉത്തരവിൽ പറയുന്നു.
അറ്റൻഡൻസ് രേഖപ്പെടുത്തുന്നതുപോലുള്ള നിസ്സാര കാര്യങ്ങൾ പറഞ്ഞാണ് അടുത്തകാലത്ത് ഉദ്യോഗസ്ഥരെ െഘരാവോ ചെയ്തത്. സർക്കാറിന്റെയും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെയും ഉത്തരവിന് അനുസൃതമായാണ് യൂനിറ്റ് ഓഫിസർമാർ പ്രവർത്തിക്കുന്നത്. എതെങ്കിലും നിർദേശങ്ങളിൽ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അംഗീകൃത തൊഴിലാളി സംഘടനകൾ സി.എം.ഡിയുമായി ചർച്ച ചെയ്യണം.
ഏതെങ്കിലും ഉദ്യോഗസ്ഥർ വിപരീതമായി പ്രവർത്തിക്കുന്നത് കണ്ടാൽ സംഘടനകൾ നേരിട്ട് എക്സിക്യൂട്ടിവ് ഡയറക്ടറെ (അഡ്മിനിസ്ട്രേഷൻ) അറിയിക്കണം. പരിഹാരമില്ലെങ്കിൽ സി.എം.ഡിയെ അറിയിക്കാമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.