കെ.എസ്.ആർ.ടി.സിയിലെ പിരിച്ചുവിടൽ: സംയുക്ത ട്രേഡ് യൂനിയൻ സമിതി അനിശ്ചിതകാല സമരത്തിന്
text_fieldsതിരുവനന്തപുരം: വർക്ക്ഷോപ്പുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപ ടിക്കെതിരെ ഭരണാനുകൂല സംഘടനകളടക്കം ഉൾപ്പെടുന്ന സംയുക്ത ട്രേഡ് യൂനിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ അനിശ്ചിതകാല പ്രേക്ഷാഭം തുടങ്ങുന്നു. ഇൗമാസം ആറുമുതൽ ചീഫ് ഒാഫിസിന് മുന്നിൽ സമരമാരംഭിക്കാൻ ഞായറാഴ്ച ചേർന്ന സമരസമിതി യോഗത്തിൽ തീരുമാനമായി.
തിങ്കളാഴ്ച ഇത് സംബന്ധിച്ച് മാനേജ്മെൻറിന് നോട്ടീസ് നൽകും. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, 40 ശതമാനം ഷെഡ്യൂളുകൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം. തുടർന്ന് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും.
എന്നുമുതൽ എന്നത് ഇൗമാസം ആറിന് ശേഷം തീരുമാനിക്കും. െക.എസ്.ആർ.ടി.ഇ.എ-സി.െഎ.ടി.യു, കെ.എസ്.ടി.ഡബ്ല്യു.യു-െഎ.എൻ.ടി.യു.സി, കെ.എസ്.ടി.ഇ.യു-എ.െഎ.ടി.യു.സി, കെ.എസ്.ടി.ഡി.യു സംഘടനകളാണ് സംയുക്ത സമരസമിതിയിലുള്ളത്. മെക്കാനിക്കല്‍ വിഭാഗത്തിലെ ബ്ലാക്ക് സ്മിത്ത്, അപ്ഹോഴ്സ്റ്റര്‍, പെയിൻറര്‍ എന്നിങ്ങനെ എം പാനൽ വിഭാഗത്തിലുള്ള 250 ഒാളം പേരെയാണ് സെപ്റ്റംബർ ഒന്നുമുതൽ ജോലിയിൽനിന്ന് മാറ്റി നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.