ജീവനക്കാരുടെ സമരം; സെക്രട്ടറിയേറ്റ് അനക്സിന് മുൻപിൽ കഞ്ഞിവെച്ചു
text_fieldsപണിമുടക്കിയ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് അനക്സിന് മുൻപിൽ കഞ്ഞി വെക്കുന്നു ഫോട്ടോ: പി.ബി. ബിജു
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ അനുകൂല സർവിസ് സംഘടനകളും പ്രതിപക്ഷ സംഘടനകളും നടത്തുന്ന പണിമുടക്ക് തുടങ്ങി.
പണിമുടക്കിയ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് അനക്സിന് മുന്നിൽ കഞ്ഞി വെച്ച് പ്രതിേഷധിച്ചു. പണിമുടക്കിയ അധ്യാപകരും ജീവനക്കാരും ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
സമരം നേരിടാൻ സർക്കാർ ഡൈസ്നോൺ പ്രഖ്യാപിച്ചെങ്കിലും പിന്നോട്ടില്ലെന്ന് നേരത്തെ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ‘സിവിൽ സർവിസിനെ സംരക്ഷിക്കാൻ പണിമുടക്കിനെ’ തള്ളിക്കളയണമെന്ന നിലപാടുമായി സി.പി.എം അനുകൂല സംഘടനകളും രംഗത്തെത്തിയിരുന്നു.
കണ്ണൂരിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും നടത്തിയ പ്രകടനം
സമരത്തെ നേരിടാൻ ബുധനാഴ്ച അവധിയെടുക്കലിന് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിശ്ചിത സാഹചര്യങ്ങളിലൊഴികെ ലീവ് അനുവദിക്കില്ല. അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവിസിൽ നിന്ന് നീക്കംചെയ്യുമെന്നും ഉത്തരവിറക്കി. ഇത്, തള്ളിക്കളഞ്ഞാണ് സമരാനുകൂല സംഘടനകളിലെ ജീവനക്കാൻ പണിമുടക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.