പി.ജി ഡോക്ടർമാരുടെ സമരം: മെഡിക്കൽ കോളജുകളിലെ സ്ഥിതി ഗുരുതരം, ഒ.പികൾ നിശ്ചലമാകുന്നു
text_fieldsതിരുവനന്തപുരം: എമർജൻസി ഡ്യൂട്ടിയടക്കം ബഹിഷ്കരിച്ച് പി.ജി ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മെഡിക്കൽ കോളജുകളിലെ സ്ഥിതിഗതികൾ ഗുരുതരമാക്കുന്നു. അധ്യാപകരായ ഡോക്ടർമാരെ പകരം നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ നീക്കമുെണ്ടങ്കിലും പ്രതിസന്ധിക്ക് അയവില്ല.
ജോലിഭാരം മൂലം അത്യാഹിത വിഭാഗത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ഫലത്തിൽ തിങ്കളാഴ്ച മുതൽ മെഡിക്കൽ കോളജുകളിലെ ഒ.പികൾ നിശ്ചലമാകും. കിടത്തിചികിത്സയെയടക്കം സമരം ബാധിച്ചതോടെ രോഗികൾ ഡിസ്ചാർജ് വാങ്ങുകയാണ്.
ഇതോടൊപ്പം അടിയന്തരമായവ ഒഴികെ ശസ്ത്രക്രിയകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടർന്നാൽ വരും ദിവസങ്ങളിൽ അത്യാഹിത വിഭാഗത്തെപ്പോലും ബാധിക്കുമെന്ന നിലയുമുണ്ട്.
പി.ജി വിദ്യാർഥികൾ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളിലും രോഗീപരിചരണം സുഗമമാക്കാൻ ആവശ്യത്തിന് ഡോക്ടർമാർ സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജിലുമില്ല. ഇതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നത്.
ഇതിനിടെ പി.ജി ഡോക്ടർമാർക്ക് പിന്തുണയുമായി അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും രംഗത്തെത്തി. പി.ജി വിദ്യാർഥികൾ നടത്തുന്ന സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അധ്യാപകർക്ക് മാത്രമായി അമിതമായ ജോലിഭാരം ഏറ്റെടുക്കാൻ സാധ്യമല്ല. വിശ്രമം ഇല്ലാതെയുള്ള ജോലി രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും രോഗികൾക്കുണ്ടാകുന്ന എല്ലാ വിഷമതകൾക്കും ഉത്തരവാദി ഈ രീതിയിൽ ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രിൻസിപ്പൽ മാത്രമായിരിക്കുമെന്നും കെ.ജി.എം.സി.ടി.എ മുന്നറിയിപ്പ് നൽകി.
പി.ജി വിഭാഗത്തിെൻറ സമരം തങ്ങളുടെ ജോലിഭാരം ഉയർത്തിയിട്ടുെണ്ടന്നും പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹൗസ് സർജൻസ് അസോസിയേഷൻ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ 24 മണിക്കൂർ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പിയും വാർഡ് ഡ്യൂട്ടിയും മാത്രമേ ബഹിഷ്കരിക്കുന്നുള്ളൂവെന്നതാണ് നേരിയ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.