‘കേരളം തളരില്ല, തകരില്ല, തകർക്കാനാവില്ല’; കേന്ദ്രത്തിനെതിരെ ബജറ്റിൽ രൂക്ഷ വിമർശനം
text_fieldsതിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ 2024-25 വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം. സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ കേന്ദ്ര സർക്കാർ തള്ളിവിടുകയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണ്. കേരളം തളരില്ലെന്നും തകരില്ലെന്നും തകർക്കാനാവില്ലെന്നും വ്യക്തമാക്കിയ ധനമന്ത്രി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.
സംസ്ഥാനങ്ങളോടും കേരളത്തോട് പ്രത്യേകിച്ചുമുള്ള കേന്ദ്ര സർക്കറിന്‍റെ അവഗണനയാണ് സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കുന്നത്. 2023-24ലാണ് കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന ഏറ്റവും കൂടിയ നിലയിലെത്തിയത്. സുപ്രീംകോടതിയെ നിയമ പോരാട്ടവും കോടതിക്ക് പുറത്തെ രാഷ്ട്രീയ സമരവും കാര്യങ്ങൾ മെച്ചപ്പെടുത്തിയേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്ര നിലപാടിൽ മാറ്റം വരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.
കേന്ദ്രത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ സംസ്ഥാനം പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണം. ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ സർക്കാറിന് ഉദ്ദേശമില്ല. വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടു പോകാനാവില്ല. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ടു വരും. അടുത്ത മൂന്ന് വർഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.