Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരദേശ മേഖലകളിൽ...

തീരദേശ മേഖലകളിൽ ശക്തമായ കാറ്റിന്​ സാധ്യതയെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

text_fields
bookmark_border
തീരദേശ മേഖലകളിൽ ശക്തമായ കാറ്റിന്​ സാധ്യതയെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
cancel

തിരുവനന്തപുരം: കേരളത്തി​​​െൻറ തീരദേശ മേഖലകളിൽ ശക്തമായ കാറ്റിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരങ്ങളിൽ  പടിഞ്ഞാറ്  ദിശയിൽ നിന്നും മണിക്കൂറിൽ 35   മുതൽ 45  കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​.

ലക്ഷദ്വീപ് മേഖലയിൽ പടിഞ്ഞാറ്  ദിശയിൽ നിന്നും മണിക്കൂറിൽ 40   മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റുവീശുന്നതിനാൽ ലക്ഷദ്വീപ് തീരങ്ങളിലും, അറബി കടലി​​​െൻറ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്​. അതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിലും, അറബി കടലി​​​െൻറ മധ്യ-തെക്ക്-പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുതെന്നും അടുത്ത 24 മണിക്കൂറിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswindMeteorological SurveyHigh tide
News Summary - Strong wind in Lakshadeep cost- Kerala news
Next Story