Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ ശക്തമായ...

കൊച്ചിയിൽ ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്​ടം, മരങ്ങൾ വീണ്​ വാഹനങ്ങൾ തകർന്നു

text_fields
bookmark_border
കൊച്ചിയിൽ ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്​ടം, മരങ്ങൾ വീണ്​ വാഹനങ്ങൾ തകർന്നു
cancel

കൊച്ചി: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്​ടം. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉൾപ്പെടെ നാശനഷ്​ടമുണ്ടായി. മരങ്ങൾ കടപുഴകി വാഹനങ്ങൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വ്യാഴാഴ്ച വൈകീ​ട്ടോടെയാണ് സംഭവം. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിന് സമീപം മരങ്ങൾ വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഗാന്ധിനഗർ സ്വദേശികളായ കതിരൻ (14), അരുൺ (20) എന്നിവർക്കാണ് പരിക്കേറ്റത്.

കാലിന് ഗുരുതരമായി പരിക്കേറ്റ കതിരനെ സ്വകാര്യ ആശുപത്രിയിലും അരുണിനെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറ്റുണ്ടായ സമയത്ത് ഇവിടെ നിൽക്കുകയായിരുന്ന ഇവർക്ക് നേരെയാണ് വൻമരം കടപുഴകി വീണത്. ഇവർ രണ്ടുപേരും മരത്തിനും മതിലിെൻറ ഇഷ്​ടികകൾക്കുമിടയിൽ കാൽ അകപ്പെട്ട അവസ്ഥയിലാണ് കുടുങ്ങിയത്.

അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഗാന്ധി നഗർ, ക്ലബ് റോഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. മരങ്ങൾ പൂർണമായി വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ രണ്ടര മണിക്കൂറോളമെടുത്തു. സ്ഥലത്തെ വൈദ്യുതി തൂണുകൾ തകർന്നതോടെ വൈദ്യുതിബന്ധം താറുമാറായി.

കാറിന് മുകളിലേക്ക് മരം വീണ് വാഹനത്തിലുള്ളിൽ അകപ്പെട്ടയാളെ ര‍ക്ഷപ്പെടുത്തി. വാഹനത്തിന് കേടുപാട് സംഭവിച്ചു. കതൃക്കടവ് ജങ്ഷനിൽ ആശാരിപറമ്പിൽ സോജൻ, െഡൽബി എന്നിവരുടെ വീടിെൻറ മേൽക്കൂര നിലംപതിച്ചു. വീട്ടുസാധനങ്ങൾ പൂർണമായും നനഞ്ഞുപോകുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വീക്ഷണം റോഡിൽ തേക്കുമരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കോമ്പാറ ജങ്ഷന് സമീപം ശ്രീബാലാജി മെഡിക്കൽ സെൻററിന് മുകളിലേക്ക് സമീപത്തെ വീടിെൻറ മേൽക്കൂര പറന്നുവീണു. എറണാകുളം ജനറൽ ആശുപത്രിക്ക് സമീപവും കാറിന് മുകളിലേക്ക് മരം വീണ് കേടുപാട് സംഭവിച്ചു. എറണാകുളം എക്സൈസ് ഓഫിസിെൻറ പാർക്കിങ് ഭാഗത്തെ മേൽക്കൂരയും കാറ്റിൽ പറന്നു.

വടുതല ചാണ്ടി റോഡിൽ ഓട്ടോ ഡ്രൈവറായ കല്ലുവീട്ടിൽ റോബിെൻറ വീടിന് മുകളിലേക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന രണ്ട് വൻ മരങ്ങൾ കടപുഴകി. മുൻവശത്തെ ട്രസ്സ് വർക്കും ഓടിട്ട മേൽക്കൂരയും പൂർണമായി നശിച്ചു, ആളപായമില്ല. ഡിവിഷൻ കൗൺസിലർ ഹെൻട്രി ഓസ്​റ്റിെൻറയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ മരം വെട്ടിമാറ്റി.

തേവര, ഗാന്ധിനഗർ, കടവന്ത്ര ജങ്ഷൻ, കടവന്ത്ര പൊലീസ് സ്​റ്റേഷൻ പരിസരം, ചിൽഡ്രൻസ് പാർക്കിന് സമീപം, രാജാജി റോഡ്, ലിസി ആശുപത്രിക്ക് സമീപം, തേവര മട്ടമ്മൽ, കാരിക്കാമുറി ക്രോസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി മരം മറിഞ്ഞുവീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkochi
News Summary - Strong winds and rain in Kochi; Extensive damage, trees fell and vehicles crashed
Next Story