Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിയെ ആക്രമിച്ച്...

വിദ്യാർഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച: മൂന്നുപേർ പിടിയിൽ

text_fields
bookmark_border
വിദ്യാർഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച: മൂന്നുപേർ പിടിയിൽ
cancel
camera_alt

അ​ല​ൻ വ​ർ​ഗീ​സ്, നി​ഖി​ൽ, അ​മ​ൽ​രാ​ജ്

ഗാന്ധിനഗർ: വിദ്യാർഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കുര്യാറ്റുകുന്നേൽ വീട്ടിൽ അലൻ വർഗീസ് (18), നിഖിൽ (19), കൈപ്പുഴ എട്ടുപറയിൽ വീട്ടിൽ അമൽരാജ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂർ ഐ.ടി.ഐയിലെ വിദ്യാർഥിയെ ഇവർ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു.തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇവരെ പിടികൂടുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ വി. വിദ്യ, സി.പി.ഒമാരായ രാഗേഷ്, പ്രവീൺ, സിജാസ്, പി.ആർ. സുനിൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamtheftCrime News
News Summary - Student attacked and robbed mobile phone: Three arrested
Next Story