Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2023 5:15 PM IST Updated On
date_range 5 Oct 2023 5:18 PM ISTസൈക്കിളിൽ സഞ്ചരിക്കവെ തെരുവുനായ് ആക്രമിച്ചു; ആറാം ക്ലാസുകാരന് പരിക്കേറ്റു
text_fieldsbookmark_border
മാന്നാർ: സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ആറാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റു. കുരട്ടിക്കാട് അൻസാദ് മൻസിലിൽ അൻസാദിന്റെ മകൻ മുഹമ്മദ് നഹ്യാനാണ് (12) പരിക്കേറ്റത്.
ബുധനാഴ്ച രാത്രി കുരട്ടിക്കാട് തൊമ്മൻ പറമ്പ് കടവിന് സമീപം വെച്ചാണ് തെരുവുനായ് കടിച്ചത്. സൈക്കിളിൽ വരുകയായിരുന്ന വിദ്യാർഥിയുടെ ദേഹത്തിലേക്ക് നായ ചാടിക്കയറുകയായിരുന്നു. സൈക്കിളിൽനിന്ന് താഴെ വീണ വിദ്യാർഥിക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇടത് കാലിന്റെ തുട ഭാഗത്ത് കടിയേറ്റത്.
വിദ്യാർഥിയെ തിരുവല്ല താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുമ്പ് കുരട്ടിക്കാട് പ്രദേശത്ത് ആറു പേരെ തെരുവുനായ കടിച്ചിരുന്നു. തെരുവ് നായയുടെ ശല്യം കാരണം വിദ്യാർഥികളും നാട്ടുകാരും ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story