വിദ്യാർഥിനി തൂങ്ങിമരിച്ചത് ഓൺലൈൻ പഠനത്തിൽ തടസ്സം നേരിട്ടതിൽ മനംനൊന്തെന്ന് ബന്ധുക്കൾ
text_fieldsതിരൂരങ്ങാടി (മലപ്പുറം): പത്താം ക്ലാസുകാരിയായ ദലിത് വിദ്യാർഥിനി കഴിഞ്ഞദിവസം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത് ഓൺലൈൻ പoനത്തിനിടെ വൈദ്യുതി പോയതിനെ തുടർന്ന് ഫോൺ ലഭിക്കാത്തതിനാലാണെന്ന് ബന്ധുക്കൾ. തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസെൻറ മകൾ അഞ്ജലിയാണ് (15) മരിച്ചത്.
പത്താം തരത്തിലെ ഓൺലൈൻ ക്ലാസ് ടി.വിയിൽ കണ്ടുകൊണ്ടിരിക്കെ വൈദ്യുതി പോയതിനെ തുടർന്ന് അഞ്ജലി സഹോദരിയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. മൊബൈൽ പഠനത്തിന് ഉപയോഗിക്കാനുള്ളതിനാൽ സഹോദരി നൽകാൻ വിസമ്മതിച്ചു. പിതാവ് ദാസനോട് തനിക്ക് ഒരു ഫോൺ പoനത്തിന് വാങ്ങിത്തരാൻ എത്ര തവണയായി പറയുന്നെന്ന് അഞ്ജലി ചോദിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
എന്നാൽ, കോവിഡ് പ്രതിസന്ധിമൂലം ജോലിക്കുപോലും പോകാൻ കഴിയാത്ത താൻ എങ്ങനെയാണ് ഫോൺ വാങ്ങുക എന്ന് പിതാവ് ചോദിച്ചിരുന്നു. ഓൺലൈൻ ക്ലാസ് തുടങ്ങിയത് മുതൽ എല്ലാദിവസവും ഫോൺ വിഷയം പറയാറുണ്ട്.
പേക്ഷ, ഇതിെൻറ പേരിൽ മരിക്കുമെന്ന് കരുതിയിരുന്നിെല്ലന്നും ദാസൻ പറഞ്ഞു. ഓൺലൈൻ ക്ലാസ് മനസ്സിലാവാത്തതിെൻറ വിഷമം പറഞ്ഞിരുന്നതായും സഹോദരി വ്യക്തമാക്കി. തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ് അഞ്ജലി. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.