സ്മാർട്ട് ഫോണില്ലെന്ന് വിദ്യാർഥിനി; ഭക്ഷ്യമന്ത്രി ഇടപെട്ടു
text_fieldsനെടുമങ്ങാട്: ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലായെന്ന് നെടുമങ്ങാട് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി അതുല്യയുടെ ഫോൺ വന്നയുടൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന്‍റെ ഇടപെടൽ.
നെടുമങ്ങാട് നഗരസഭ മണക്കോട് വാർഡിൽ സൗമ്യഭവനിൽ അതുല്യയാണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയോട് സഹായം അഭ്യർഥിച്ചത്. മന്ത്രിയുടെ നിർദേശാനുസരണം നെടുമങ്ങാട് സർവിസ് സഹകരണ ബാങ്ക് കെ.സി.ഇ.സി ബ്രാഞ്ച് ഫോൺ വാങ്ങി നൽകുകയും സി.പി.െഎ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി മന്ത്രിയുടെ സഹായം നൽകുകയുമായിരുന്നു.
അംഗവൈകല്യം ഉള്ള ഒരു സഹോദരി ഉൾപ്പെടെയുള്ള നിർധനരായ കുടംബമാണിത്. തുടർപഠനത്തിന് ആവശ്യമായ സഹായം മന്ത്രി നൽകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്. ബിജു, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സാം, വാർഡ് കൗൺസിലർ ബി.സതീശൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.