എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണം: അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണ കേസ്
text_fieldsകണ്ണൂർ: പെരളശ്ശേരി എ.കെ.ജി ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി റിയ പ്രവീണിന്റെ മരണത്തിൽ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. റിയയുടെ ക്ലാസ് അധ്യാപിക ഷോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്.
അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായി ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി പറഞ്ഞു. കുട്ടി മരിച്ചശേഷം കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ അധ്യാപകർക്കെതിരെ പരാമർശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മരണത്തിൽ അധ്യാപകർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയായിരുന്നു.
സ്കൂളിലെ ഡെസ്കിലും ചുവരിലും മഷി പുരട്ടിയ സംഭവത്തെ തുടർന്ന് വിദ്യാർഥിനിയെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ച് ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. അധ്യാപകർ ശകാരിച്ചതിന്റെ മാനസിക പ്രയാസമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണ റിപ്പോർട്ട്. കാൽലക്ഷം രൂപ പിഴയീടാക്കുമെന്നും സ്റ്റുഡന്റ് പൊലീസ് കാഡറ്റ് അംഗത്വം റദ്ദാക്കുമെന്നും അധ്യാപകർ പറഞ്ഞതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു. ഐവർകുളം സ്വപ്നക്കൂടിൽ വി.എം. പ്രവീണിന്റെയും റീനയുടെയും മകളാണ് മരിച്ച റിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.