വയറുവേദനയുമായെത്തിയ വിദ്യാർഥി മെഡിക്കൽ കോളജിൽ മരിച്ചു
text_fieldsകളമേശ്ശരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ വയറുവേദനയുമായെത്തിയ ഡിപ്ലോമ വിദ്യാർഥി രോഗം മൂർഛിച്ച് മരിച്ചു. ചികിത്സ വൈകിച്ചതാണ് മരണകാരണമെന്ന് പരാതി ഉയർന്നതോടെ യുവജന സംഘടനകൾ ആശുപത്രി ഉപരോധിച്ചു.
സ്വകാര്യ മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓഡിയോ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥി എടത്തല തേവയ്ക്കൽ കൈലാസ് കോളനിയിൽ മുക്കോവം മുറി വീട്ടിൽ ജെറിൻ മൈക്കിളാണ് (25) മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ജെറിെൻറ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
ബന്ധുക്കളുടെ ആവശ്യത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് ജെറിൻ വയറുവേദനയുമായി മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലെത്തിയത്. പരിശോധനയിൽ അപ്പൻറിസൈറ്റിസ് ആണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർ അറിയിച്ചേത്ര.
സൗജന്യ ശസ്ത്രക്രിയക്ക് നാല് ദിവസം വേണ്ടി വരുമെന്നും ഉടൻ വേണമെങ്കിൽ പണച്ചെലവുണ്ടെന്നും വ്യക്തമാക്കി. ശസ്ത്രക്രിയ ചെയ്യേണ്ട ഡോക്ടർ സ്ഥലത്തില്ലാത്തതിനാൽ പുറമേനിന്ന് വരുത്തേണ്ടി വരുമെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. 12.15 ഓടെ വാർഡിൽ പ്രവേശിപ്പിച്ചു. വയറുവേദന കൊണ്ട് പുളഞ്ഞ ജെറിന് ഡോക്ടർ നിർദേശിച്ച കുത്തിവെപ്പ് നൽകാൻ വൈകിയതായി ബന്ധുക്കൾ പറയുന്നു.
വേദനയുടെ കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ മറന്ന് പോയതാണെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പറഞ്ഞു. മറന്നതിന് ക്ഷമ ചോദിക്കുകയും കുത്തിവെപ്പ് എടുക്കുകയും ചെയ്തു. രാത്രിയോടെ മൂന്നുതവണ അപസ്മാരമുണ്ടായി.
ഇക്കാര്യം വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, വന്നുനോക്കാനോ മരുന്നു നൽകാനോ ആരും തയാറായില്ല. 9.30ന് നാലാമതും അപസ്മാരം ഉണ്ടായേതാടെയാണ് ഡോക്ടർമാരും നഴ്സുമാരും വാർഡിലേക്കെത്തിയത്.
നില വഷളാണെന്ന് ബോധ്യമായതോടെ മറ്റ് രോഗികളുടെ ബന്ധുക്കളുടെ സഹായത്തോടെ ഷീറ്റുൾപ്പെടെ പൊക്കി ഐ.സി.യു.വിലേക്ക് മാറ്റി. ലിഫ്റ്റ് പ്രവർത്തനരഹിതമായിരുന്നതിനാൽ പടികൾ ചവിട്ടി കയറിയാണ് രോഗിയെ ഐ.സി.യു.വിലെത്തിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. 11.30 ഓടെ രോഗി മരിച്ചെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചയോടെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഇതിനിടെ സ്ഥലത്തെത്തിയ ജില്ല കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥയല്ല മരണകാരണമെന്ന് പ്രിൻസിപ്പൽ വി.കെ. ശ്രീകല പറഞ്ഞു. വയറുവേദനയും ഛർദിയുമായി കാഷ്വാലിറ്റിയിലെത്തിയ രോഗിക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ട്. ഇതിനിടെ രോഗിക്ക് അപസ്മാരമുണ്ടാവുകയും മരിക്കുകയുമായിരുന്നു. വിവരം പൊലീസിൽ അറിയിച്ച് തുടർ നടപടികൾ സ്വീകരിച്ചു. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആശുപത്രി സൂപ്രണ്ടിേൻറയും ഡി.എം.ഇ.യുടെയും ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.