'ഫോട്ടോ ഇനി കുളി കഴിഞ്ഞ്', ഓര്‍മകളില്‍ വേദന നിറച്ച് ശ്രീലാലിന്റെ അവസാന സെല്‍ഫി
text_fieldsകോന്നി: അച്ചൻകോവിലാറ്റിലെ കീക്കമ്പാട്ട് കടവിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർഥി മുങ്ങിമരിച്ചു. കോന്നി എം.എം.എൻ.എസ്.എസ് കോളജിലെ രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി എം. ശ്രീലാലാണ് (20) മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. കോളജിൽ കമ്പ്യൂട്ടർ ലാബ് പ്രാക്ടിക്കലിന് എത്തിയ ശ്രീലാൽ ഉച്ചയോടെ കൂട്ടുകാർക്കൊപ്പമാണ് കുളിക്കാനെത്തിയത്.
മൊബൈൽ കാമറയിൽ ചിത്രങ്ങൾ പകർത്തിയശേഷം കുളിക്കാൻ ഇറങ്ങുമ്പോഴായിരുന്നു അപകടമെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാൽവഴുതി നദിയിൽ വീണ ശ്രീലാൽ മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ഇറങ്ങിയെങ്കിലും സാധിച്ചില്ല. തുടർന്ന് കോന്നി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകീട്ട് നാലോടെ കീക്കാമ്പാട്ട് കടവിന് 25 മീ. താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ്: മധുസൂദനൻ നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.