വിദ്യാർഥി ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു
text_fieldsകണ്ണപുരം: മാതാവിെൻറ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. പെരിങ്ങോം അരവഞ്ചാൽ സ്വദേശി പി.വി. രമേശെൻറയും വടക്കെവീട്ടിൽ ഷീബയുടെ മകൻ ചെറുപുഴ സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി അതുൽ രാജ് (14) ആണ് മരിച്ചത്.
മാതാവ് ഷീബയുടെ ബന്ധുവിെൻറ മൊറാഴ ഒഴകോം ഗവ. എ.എൽ.പി.സ്കൂളിന് സമീപത്തെ വീട്ടിൽ ഇന്നലെ എത്തിയ അതുൽ രാജ് ഇന്ന് രാവിലെ സമീപത്തെ ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. കുളത്തിന് സമീപത്തുണ്ടായിരുന്നവർ ഉടൻ അതുലിനെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ് രമേശൻ വിദേശത്താണ്. ഏക സഹോദരൻ അമൽ രാജ് (പ്ലസ് ടു വിദ്യാർഥി ). കണ്ണപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സ്വദേശമായ അരവഞ്ചാലിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.