സ്കൂളിെൻറ മൂന്നാം നിലയിൽനിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു
text_fieldsകൊല്ലം: സ്കൂളിെൻറ മൂന്നാം നിലയിൽനിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനി വരമ്പേക്കടവ് ആലാട്ട് കാവ് നഗർ 193 എ യിൽ പ്രസന്നകുമാറിെൻറയും ഷാലിയുടെയും മകൾ ഗൗരി നേഘയാണ് (15) മരിച്ചത്. തിങ്കളാഴ്ച പുലർച്ച രണ്ടിനായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിെൻറ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടിയത്.
തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ബോധം തിരിച്ച് കിട്ടിയിരുന്നില്ല. സംഭവത്തിൽ അധ്യാപികമാരായ സിന്ധു, െക്രസൻറ് എന്നിവരുടെ പേരിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസേടുത്തിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസ്. ഇതിൽ മാറ്റം വരുത്തുമെന്ന് പൊലീസ് പറഞ്ഞു. അധ്യാപികമാർ ഒളിവിൽ പോയതായും പൊലീസ് സൂചിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിെൻറ മൊഴിയിലാണ് കേസെടുത്തത്. രണ്ട് അധ്യാപികമാർ മകളെ മാനസികമായി പീഡിപ്പിച്ചെന്നാണ് പിതാവ് മൊഴി നൽകിയിരിക്കുന്നത്.
എട്ടാം ക്ലാസുകാരിയായ തെൻറ ഇളയ മകളെ ശിക്ഷാ നടപടിയുടെ പേരിൽ ആൺകുട്ടികൾക്കൊപ്പം ഇരുത്തിയതിന് സിന്ധു എന്ന അധ്യാപികക്കെതിരെ സ്കൂൾ അധികൃതരോട് പരാതി പറഞ്ഞിരുന്നതായി പിതാവ് പൊലീസിനോട് പറഞ്ഞു. തുടർന്നും ഇത് ആവർത്തിച്ചതിനാൽ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പോയ 10ാം ക്ലാസിൽ പഠിക്കുന്ന മൂത്തമകൾ ഗൗരി നേഘയെ അധ്യാപികമാർ ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതു മൂലമുള്ള മനോവിഷമത്താലാണ് മകൾ സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടിയതെന്നും പിതാവിെൻറ മൊഴിയിൽ പറയുന്നു. മരിച്ച കുട്ടിയുടെ സഹപാഠികൾ, ദൃക്സാക്ഷികൾ, സ്കൂൾ അധികൃതർ തുടങ്ങിയവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കൂടാതെ, സ്കൂളിലെ സി.സി ടി.വി കാമറ ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചു. വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് വിദ്യാർഥി യുവജന സഘടനകൾ തിങ്കളാഴ്ച നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. മീരാ കല്യാണിയാണ് ഗൗരിയുടെ സഹോദരി. രാമൻകുളങ്ങര ജങ്ഷന് സമീപം എം.ജി.എസ് ഫേബ്രിക് എന്ന തുണിക്കട നടത്തുകയാണ് പ്രസന്നകുമാർ. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച വൈകീട്ട് മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.