വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം: ബന്ധു അടക്കം അഞ്ചുപേര്‍ പിടിയില്‍
text_fieldsപത്തനംതിട്ട: പ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ ്പെട്ട അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിൽ. മഞ്ഞണിക്കരയിൽനിന്ന് വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് തട്ടിക്കൊണ്ടുപോയത്. മൈസൂരിൽ താമസിക്കുന്ന വിദ്യാർഥിയുടെ മാതൃസഹോദരിയുടെ പുത്രനും സംഘവുമാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായവരിൽ കർണാടക സ്വദേശികളുമുണ്ട്. നേതൃത്വം കൊടുത്ത മാതൃസഹോദരി പുത്രൻ അവിനാഷ് നേരേത്ത കുട്ടിയുടെ വീട്ടിൽനിന്നാണ് പഠിച്ചിരുന്നത്. സംഘത്തെ പെരുമ്പാവൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്താണ് സംഘമെത്തി മർദിച്ച് കീഴ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയെയും സംഘം ആക്രമിച്ചു. ഇവരുടെ ആഭരണങ്ങളും കവർന്നതായി പത്തനംതിട്ട സി.ഐ സുനിൽ കുമാർ പറഞ്ഞു.
പൊലീസ് പിന്തുടരുന്നതറിഞ്ഞ സംഘം ഇടക്ക് കാർ നിർത്തി കുട്ടിയെ കാറിെൻറ ഡിക്കിയിൽ അടച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് സംഘത്തെ പിടികൂടുകയായിരുന്നു. അവിനാഷിെൻറ പിതാവ് മുരളി നേരേത്ത കുട്ടിയുടെ പിതാവിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതെന്നുമാണ് പ്രഥമിക വിവരം.
മർദനമേറ്റ് അവശനിലയിലായ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ അഞ്ചംഗ സംഘം വിദ്യാർഥിയെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി. ബലംപ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചപ്പോൾ കുട്ടി കുതറി. തുടർന്ന് സംഘം മർദിച്ചു. ഇൗ സമയം പുറത്തു വന്ന മുത്തശ്ശിയെ മർദിച്ച് തള്ളിത്താഴെയിട്ടു. വാഹനത്തിൽെവച്ച് മർദിച്ചശേഷം വായിൽ മദ്യം ഒഴിച്ചു. രണ്ട് വടിവാളും ചെയിനും അക്രമിസംഘത്തിെൻറ കൈവശമുണ്ടായിരുന്നു. വാഹനത്തിൽനിന്ന് മുദ്രപ്പത്രങ്ങളും വടിവാളുകളും കണ്ടെടുത്തു. മുത്തശ്ശിയാണ് വിവരം പൊലീസിൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.