Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 2:28 PM GMT Updated On
date_range 11 Nov 2020 2:28 PM GMTഇരിക്കൂർ പുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; തെരച്ചിൽ തുടരുന്നു
text_fieldsbookmark_border
ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. കൂരാരി സ്വദേശിയും നായാട്ടുപാറ കെ.പി.സി എച്ച്.എസ്.എസ് 10ാം ക്ലാസ് വിദ്യാർഥിയുമായ ഫായിദി(15)നെയാണ് കാണാതായത്. ഇരിക്കൂർ കൂരാരി പുഴയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കൂട്ടുകാരോടൊപ്പം കളി കഴിഞ്ഞ് കുളിക്കാൻ എത്തിയതായിരുന്നു. കൂടെയുള്ളവരുടെ നിലവിളി കേട്ടാണ് പരിസരവാസികൾ വിവരമറിഞ്ഞത്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. രാത്രി ആയതിനാൽ വെളിച്ചമില്ലാത്തതും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story