സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സ്‌കീം ദേശീയതലത്തിലേക്ക്
text_fieldsതിരുവനന്തപുരം: കേരള പൊലീസ് വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിജയകരമായി നടപ്പാക്കിവരുന്ന സ്റ്റുഡൻറ് പൊലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതി ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ജൂലൈ 21 ന് ഹരിയാനയിലെ ഗുര്‍ഗാവില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് ഇതു സംബന്ധിച്ച ദേശീയ പ്രഖ്യാപനം നടത്തും. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നിലവില്‍ വരും.
2006 ലാണ് കേരളത്തില്‍ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിക്ക് പൈലറ്റ് അടിസ്ഥാനത്തില്‍ തുടക്കം കുറിച്ചത്. കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വവികാസവും ഉറപ്പുവരുത്തുന്നതിനും ക്രിയാത്മക മനോഭാവവും ആരോഗ്യകരമായശീലങ്ങളും വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. നീതിനിര്‍വ്വഹണ സംവിധാനങ്ങളെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കല്‍, കൂട്ടായ്മ ഉള്‍പ്പെടെയുള്ള സാമൂഹിക മൂല്യങ്ങള്‍ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കല്‍ എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഏറെ സഹായകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
നിലവില്‍ 645 സ്‌കൂളുകളിലായി അന്‍പതിനായിരത്തിലേറെ വിദ്യാർഥികള്‍ പദ്ധതിക്ക് കീഴിലുണ്ട്. 52,000 കേഡറ്റുകള്‍ രണ്ടുവര്‍ഷത്തെ പരിശീലനം നേടി വരുന്നു. കേരളത്തിലെ വിജയകരമായ നടത്തിപ്പിനെ തുടര്‍ന്ന് ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിച്ചിരുന്നു.
2016ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിച്ചപ്പോൾ പദ്ധതിയെ കുറിച്ച് കൂടുതല്‍ മനസിലാക്കുകയും തുടര്‍ന്ന് ദേശീയതലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പദ്ധതിയുടെ
ദേശീയ പ്രഖ്യാപന ചടങ്ങിൽ പെങ്കടുക്കാൻ കേരളത്തില്‍ നിന്ന് അധ്യാപകരും വിദ്യാർഥികളും ഉള്‍പ്പെടെ 26 അംഗസംഘം ഗുര്‍ഗാവിലെത്തും. ഇൻറലിജന്‍സ് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാര്‍, പദ്ധതിക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും നിലവിൽ പദ്ധതിയുടെ ചുമതല വഹിക്കുന്നതുമായ ഐ.ജി പി. വിജയന്‍ എന്നിവര്‍ കേരള സംഘത്തിന് നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.