‘കുട്ടിെപ്പാലീസ്’ എല്ലാ സംസ്ഥാനങ്ങളിലേക്കും
text_fieldsന്യൂഡല്‍ഹി: കേരള മാതൃകയില്‍ ‘കുട്ടിെപ്പാലീസ്’ (സ്റ്റുഡൻറ് പൊലീസ് കാഡറ്റ്) പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് കേന്ദ്ര നിര്‍ദേശം. ഭീകരവാദചിന്തകള് കുട്ടികളിലും യുവാക്കളിലും സ്വാധീനം ചെലുത്തുന്നത് തടയുന്നതിന് സ്റ്റുഡൻറ് പൊലീസ് സംവിധാനത്തിന് കഴിയുമെന്നും സംസ്ഥാനങ്ങൾ ഇൗ പദ്ധതികൾ നടപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിർദേശിച്ചത്. ഓരോ സ്കൂളില്‍ നിന്നും 44 കാഡറ്റുകളെ വീതം തെരഞ്ഞെടുത്ത് രാജ്യത്ത് 3440 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മൂന്നുവര്‍ഷത്തേക്ക് 430 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
നിലവില്‍ കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകളിലാണ് സ്റ്റുഡൻറ് പൊലീസ് പദ്ധതിയുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍ ലൈംഗികപീഡനത്തിനിരയാകുന്നതും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കുട്ടികള്‍ ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും തടയുന്നതിനും തീവ്രചിന്താഗതികളില്നിന്നും മതതീവ്രവാദപ്രവര്ത്തനങ്ങളില് നിന്നും കുട്ടികളെ അകറ്റിനിര്‍ത്താനും സ്റ്റുഡൻറ് െപാലീസ് പദ്ധതി ഉപകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയത്തിെൻറ നിർദേശത്തിലുണ്ട്. കാഡറ്റുകളാകുന്ന കുട്ടികള്‍ക്ക് ബോണസ് നല്കുന്ന കാര്യവും കേന്ദ്രത്തിെൻറ പരിഗണനയിലാണ്. കേരള ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010 ല്‍ രൂപം നല്കിയ പദ്ധതിയാണ് സ്റ്റുഡൻറ് െപാലീസ് കാഡറ്റ്. അന്ന് 127 സ്കൂളുകളിലായി 11,176 ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.