ലക്ഷദ്വീപിൽ വിദ്യാർഥി സമരങ്ങൾ നിരോധിച്ചു
text_fieldsകൊച്ചി: ലക്ഷദ്വീപിൽ വിദ്യാർഥി സമരങ്ങൾ നിരോധിച്ച് അഡ്മിനിസ്ട്രേഷൻ. പ്രകടനങ്ങൾ, ധർണ എന്നിവക്കും നിരോധനമുണ്ട്. ഹൈകോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്ന വിദ്യാർഥികളെ കോളജുകളിൽനിന്ന് പുറത്താക്കും എന്നാണ് മുന്നറിയിപ്പ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിദ്യാർഥി പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടക്കം പ്രശ്നങ്ങളിൽ വിദ്യാർഥികൾ സമരവുമായി രംഗത്തിറങ്ങിയിരുന്നു.
പോളിടെക്നിക് കോളജിൽ സമരത്തിനിടെ വിദ്യാർഥികളെ പൊലീസ് മർദിച്ചത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിവിധ വിഷയങ്ങളിൽ വരുംദിവസങ്ങളിൽ വിദ്യാർഥി പ്രതിഷേധം നടക്കാനിരിക്കെയാണ് നിരോധന ഉത്തരവ്.
എന്നാൽ, സമരങ്ങൾ പഠനത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് നിരോധനമെന്നാണ് ഭരണകൂടത്തിന്‍റെ ന്യായം. അതേസമയം ഉത്തരവ് ജനാധിപത്യ അവകാശങ്ങൾക്ക് എതിരായ വെല്ലുവിളിയാണെന്ന് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.