വിദ്യാർഥി സഹപാഠിയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി
text_fieldsമഞ്ചേശ്വരം: വാക്കുതർക്കത്തെ തുടർന്ന് സഹപാഠിയുടെ കുത്തേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ബന്തിയോട് അടുക്കയിലെ യൂസുഫ്-ഹലീമ ദമ്പതികളുടെ മകൻ മുഹമ്മദ് മിദ്ലാജ് (13) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ഒാടെ മുട്ടം മഖ്ദൂമിയയിലാണ് സംഭവം. നെഞ്ചിന് കുത്തേറ്റ് ഗുരുതര പരിക്കേറ്റ മിദ്ലാജിനെ ഉടന്‍ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സഹപാഠിയെ കൊലപ്പെടുത്തിയ കർണാടക ബണ്ട്വാൾ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ കുമ്പള സി.ഐ പ്രേംസദൻ അറസ്റ്റ് ചെയ്തു. കൊലക്ക് ഉപയോഗിച്ച കത്രിക പൊലീസ് കണ്ടെടുത്തു. പേപ്പർ മുറിക്കാൻ കത്രിക എടുത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
മിദ്ലാജിെൻറ കൈവശമുണ്ടായിരുന്ന കത്രികയെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇതിനിടയിൽ കത്രിക കൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. അറസ്റ്റിലായ വിദ്യാർഥിയെ കൊലപാതകക്കുറ്റം ചുമത്തി ജുവൈനൽ കോടതിയിൽ ഹാജരാക്കി. സഹോദരങ്ങൾ: മുഫീദ, മിസ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.