െബ്രയിലി ലിപിയിൽ നിവേദനം നൽകി വിദ്യാർഥിനി
text_fieldsരാമനാട്ടുകര: െബ്രയിലി ലിപിയിലെഴുതിയ നിവേദനം നഗരസഭ അധ്യക്ഷക്ക് നൽകി ഭിന്നശേഷിക്കാരിയായ വിദ്യാർഥിനി. വിദ്യാർഥിനിയെ കൊണ്ടുതന്നെ നിവേദനം വായിപ്പിച്ച അധ്യക്ഷ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പും നൽകി. പുല്ലുംകുന്ന് റസി. അസോസിയേഷൻ (പുര) സംഘടിപ്പിച്ച പരിപാടിയിലാണ് അപൂർവ ലിപിയിൽ നഗരസഭാധ്യക്ഷ ബുഷറ റഫീഖിന് പരാതി ലഭിക്കുന്നത്. തെൻറയും ഭിന്നശേഷിക്കാരായ സമൂഹത്തിെൻറയും ആവശ്യങ്ങളുന്നയിച്ച് ആയിഷ സമീഹ െബ്രയിലി ലിപിയിലെഴുതിയ നിവേദനം വായിക്കാനാവാതെ ചെയർപേഴ്സൻ വിദ്യാർഥിനിയെ കൊണ്ടുതന്നെ വായിപ്പിക്കുകയായിരുന്നു.
കാഴ്ച പരിമിതരായ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് തനിക്കും ലഭ്യമാക്കുക, വീട്ടിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുക, മുനിസിപ്പാലിറ്റിയിലെ വായനശാലകളിൽ െബ്രയിലി ലിപിയിലുള്ള പുസ്തകങ്ങളും ഓഡിയോ സിസ്റ്റങ്ങളും ലഭ്യമാക്കുക, രാമനാട്ടുകര നഗരം ഭിന്നശേഷി സൗഹൃദമാക്കുക എന്നിവയാണ് ആയിഷ സമീഹയുടെ ആവശ്യങ്ങളിൽ ചിലത്. എല്ലാ ആവശ്യങ്ങളും ഗൗരവത്തോടെ പരിശോധിച്ച് വേണ്ടതുചെയ്യാമെന്ന് ബുഷറ റഫീഖ് ഉറപ്പുനൽകി.
ഫാമിലി മീറ്റും കൗൺസിലർമാർക്ക് സ്വീകരണവും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നഗരസഭ അധ്യക്ഷ. പ്രസിഡൻറ് കള്ളിയൻ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.