സഹപാഠി എറിഞ്ഞ ഷോട്ട്പുട്ട് തലയിൽ വീണ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ
text_fieldsമാഹി: സ്കൂളിൽ കായികമേള ഒരുക്കത്തിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയിൽ പതിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി വെസ്റ്റ് പള്ളൂർ തയ്യുള്ളപറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകൻ സൂര്യകിരണി(14)നാണ് തലക്ക് സാരമായി പരിക്കേറ്റത്.
ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള വിദ്യാർഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം ഒരു വിദ്യാർഥി എറിഞ്ഞ ഷോട്ട്പുട്ട് അബദ്ധത്തിൽ സൂര്യകിരണിന്റെ തലയിൽ വീഴുകയായിരുന്നു. നാല് കിലോ ഭാരമുള്ളതാണിത്.
തലക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.