Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഠിക്കാത്തതിന്...

പഠിക്കാത്തതിന് അമ്മൂമ്മ വഴക്ക് പറഞ്ഞു; വിദ്യാർഥി ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
പഠിക്കാത്തതിന് അമ്മൂമ്മ വഴക്ക് പറഞ്ഞു; വിദ്യാർഥി ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
cancel

കുട്ടനാട്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സ്‌കൂളിലെ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രാമങ്കരി പഞ്ചാ യത്ത് 13ാം വാർഡ്​ വേഴപ്ര ലക്ഷംവീട് കാപ്പിൽചേരി വീട്ടിൽ ഗിരീഷി​​െൻറ മകൻ ജീവനാണ് (14) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പ തോടെ കാവാലം ഗവ. ടെക്‌നിക്കൽ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് മരിച്ചനിലയിൽ കണ്ടത്.

സംഭവത്തെപ്പറ്റി പൊലീസും ന ാട്ടുകാരും പറയുന്നത്​: ജീവൻ രണ്ടുവർഷമായി മാതാവ് വിദ്യയുടെ കാവാലത്തെ കുടുംബവീട്ടിൽനിന്നാണ് സ്​കൂളിൽ പോകുന്നത്. തിങ്കളാഴ്ച ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ ഞായറാഴ്ച രാവിലെ കൂട്ടുകാരുമൊത്ത് കളിക്കാൻ പോയ ജീവൻ വൈകീ​ട്ടോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ടി.വി കണ്ടുകൊണ്ടിരുന്ന വിദ്യാർഥിയെ പഠിക്കാത്തതി​​െൻറ പേരിൽ അമ്മൂമ്മ വഴക്കുപറഞ്ഞു. ഇതിൽ പ്രകോപിതനായ ജീവൻ വീട്ടിൽനിന്ന്​ ഇറങ്ങിപ്പോയി.

കുട്ടിയെ കാണാതായതിനെത്തുടർന്ന് അമ്മൂമ്മ തങ്കച്ചി വിവരമറിയിച്ചതനുസരിച്ച്​ മാതാപിതാക്കളായ ഗിരീഷും വിദ്യയും കാവാലത്തെ വീട്ടിലെത്തി. ഇവർ പരിസരമാകെ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

സ്‌കൂളിനടുത്തു​െവച്ച്​ ജീവനെ കണ്ടെന്ന്​ നാട്ടുകാർ പറഞ്ഞതനുസരിച്ച്​ രാത്രി ഒമ്പതോടെ സ്‌കൂളിൽ എത്തിയപ്പോഴാണ് വാതിലുകളില്ലാത്ത ക്ലാസ് മുറിയിലെ മേൽക്കൂരയുടെ ഇരുമ്പ്​ പൈപ്പിൽ ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ കൈനടി പൊലീസ്​ എത്തി നടപടി പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം വേഴപ്രയിലെ വീട്ടിൽ സംസ്‌കരിച്ചു. ജ്യോതിഷ്, ജ്യോതിലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavalamkerala newsstudent suicidealappuzhamalayalam news
News Summary - student suicide in classroom alappuzha-kerala news
Next Story