സ്റ്റുഡൻറ് വിസ തട്ടിപ്പ്: മലയാളി ഡൽഹിയിൽ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: സ്റ്റുഡൻറ് വിസ തട്ടിപ്പുനടത്തിയ മലയാളി ഡൽഹിയിൽ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി റോജർ (48) എന്നറിയപ്പെടുന്ന എലിസ തങ്കരാജിനെയാണ് ഡൽഹിയിലെ ഗുഡ്ഹാവിൽ ഒളിവിൽ കഴിയവെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തു ആൽഫ മേരി ഇന്‍റർനാഷനൽ എന്ന സ്ഥാപനം വഴിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
ഏപ്രിൽവരെ പട്ടത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനം പരാതികളെതുടർന്ന് പൊലീസ് പൂട്ടിച്ചിരുന്നു. ഇതോടെ ഓൺലൈൻ സൈറ്റിലൂടെയായി തട്ടിപ്പ് . ഈ സ്ഥാപനത്തിലേക്ക് നിക്ഷേപകരെ ക്ഷണിച്ചുള്ള അറിയിപ്പ് നൽകിയും ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്. കേസ് വന്നതോടെ ഇയാൾ ഒളിവിൽ പോയി. രണ്ടുകോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇന്നലെ പുലർച്ചയാണ് ഇയാളെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തിക്കും. കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.