കെ.എസ്.ആർ.ടി.സി ബസിൽനിന്ന് തെറിച്ചുവീണ വിദ്യാർഥിനി ആശുപത്രിയിൽ
text_fieldsനൊയ്യാറ്റിൻകര: ഓടിക്കൊണ്ടിരുന്ന കെ.എസ്..ആർ.ടി.സി ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. നിർത്താതെ ഓടിച്ച് പോയ ബസ് 400 മീറ്റർ മാറി നിർത്തി. പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. പാറശാല വനിത ഐ.ടി.ഐ യിലെ ഒന്നാം വർഷ കമ്പ്യൂട്ടർ വിദ്യാർഥിനിയ ആറാലുംമൂട്, അരംഗമുകൾ പൊറ്റയിൽ ധന്യാ ഭവനിൽ ബിനുവിന്റെ മകൾ മന്യ (18)ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
കെ.എസ്.ആർ.ടി.സി ബസിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ബസിന്റെ വാതിലിലൂടെ മന്യ പുറത്തേക്ക് വീണിട്ടും കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ ഓടിച്ച് പോകുകയായിരുന്നു. നാട്ടുകാരും ഓട്ടോ ഡ്രൈവർമാരുമാണ് ബസിനെ 400 മീറ്റർ മാറി നിർത്തിയത്. ഗുരുതരമായ അനാസ്ഥ നടന്നിട്ട് പൊലീസ് കേസെടുക്കാനും വൈകി.
വാതിലിലൂടെ പുറത്തേക്ക് വീണ് അബോധാവസ്ഥയിലായ മന്യയെ പിന്നിൽ നിന്നെത്തിയ ഇരുചക്ര വാഹന യാത്രക്കാരും മറ്റ് വാനങ്ങളിലെത്തിയവരുമാണ് ആശുപത്രിയിലെത്തിച്ചത്. മറ്റ് വഹാനങ്ങൾ പിന്നാലെയില്ലാതിരുന്നത് വലിയെ രക്ഷയയി എന്ന ആശ്വാസത്തിലാണ് കുടുംബം. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥിനി. ദേശീയപാതയിൽ ബസിന്റെ അമിത വേഗതയും അനാസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചത്. ബസിൽ നിന്നും പുറത്തേക്ക് വീണിട്ടും ഡ്രൈവറും കണ്ടക്ടറും വേണ്ട നടപടി സ്വീകരിക്കാതെ പോയതാണ് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.