വിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ചു; എസ്.െഎയെയും പ്രൊബേഷൻ എസ്.െഎയെയും സ്ഥലം മാറ്റി
text_fieldsകായംകുളം: കായംകുളത്ത് വിദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമം. നോമ്പുകാരനായ വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗമായ മേടമുക്ക് തുണ്ടിൽ ഫാത്തിമ മൻസിലിൽ എം.എ. സമദിെൻറ മകൻ അംജദിനാണ് (15) സാരമായി പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ എം.എസ്.എം സ്കൂളിന് സമീപമാണ് സംഭവം. സുഹൃത്തായ അസീംകോേട്ടജിൽ ഹാറൂണിെൻറ വീടിന് മുന്നിലെ ഇടവഴിയിൽ ഇരുവരും സംസാരിച്ചുനിൽക്കവെയാണ് എസ്.െഎ മഞ്ജുദാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് എത്തിയത്.
സംഭവത്തെ തുടർന്ന് എസ്.െഎയെയും പ്രൊബേഷൻ എസ്.െഎയെയും എ.ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സുഹൃത്തുക്കൾ സംസാരിച്ചുനിൽക്കവെ എത്തിയ പൊലീസ് കാരണമില്ലാതെ ഇരുവരെയും മർദിക്കുകയായിരുന്നു. ഹാറൂൺ വീട്ടിലേക്ക് ഒാടിക്കയറി രക്ഷപ്പെട്ടു. പിന്നാലെ ഒാടിയ അംജദിനെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാവിഷയത്തിനും എ വൺ നേടിയ അംജദ് നല്ല സ്വഭാവത്തിനുടമയാണെന്ന് നാട്ടുകാർ പറഞ്ഞു. സാരമായി പരിക്കേറ്റ അംജദിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിക്കാനുള്ള കാരണം അന്വേഷിച്ചതിെൻറ പേരിൽ ഹാറൂണിെൻറ മാതാവ് ഷാനിയുടെ സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്.െഎ മഞ്ജുദാസ്, പ്രബേഷൻ എസ്.െഎ സുധീഷ് എന്നിവരടക്കമുള്ള പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമദ് മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, ചൈൽഡ് ലൈൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരനാണെന്നുകണ്ട് എസ്.െഎയെയും പ്രബേഷൻ എസ്.െഎ സുധീഷിനെയുമാണ് സ്ഥലം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.