സ്കൂൾ കായികമേളക്കിടെ വിദ്യാർഥികളെ മർദിച്ചു; ചെറുത്തുനിൽക്കാൻ ശ്രമിച്ച വിദ്യാർഥികളെ അധ്യാപകർ പിന്തിരിപ്പിച്ചു
text_fieldsകുമ്പള: സ്കൂൾ കായികമേളയ്ക്കിടെ വിദ്യാർഥികളെ അഞ്ചംഗ സംഘം മർദിച്ചു. കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. കായിക മത്സരങ്ങൾ നടന്നു കൊണ്ടിരിക്കെ പുറത്തുനിന്നെത്തിയ അഞ്ചംഗ സംഘം ഗ്രൗണ്ടിലുള്ള വിദ്യാർഥികളെ മർദിക്കുകയായിരുന്നു. കൂട്ടത്തോടെ ചെറുത്തുനിൽപ്പിന് തുനിഞ്ഞ വിദ്യാർഥികളെ അധ്യാപകർ പിന്തിരിപ്പിച്ചു.
ഗ്രൗണ്ടിന് പുറത്തുവച്ചും സംഘം വിദ്യാർഥികളെ മർദിച്ചു. കടകളിലും മറ്റും കയറിയാണ് വിദ്യാർഥികൾ രക്ഷപ്പെട്ടത്. പ്രധാന കവാടത്തിന് പുറത്ത് വച്ച് ദിവസവും പെൺകുട്ടികളെ ശല്യം ചെയ്യുന്ന ഒരുപറ്റം സാമൂഹിക ദ്രോഹികളാണ് അക്രമത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. തൊട്ടടുത്ത സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി ആക്രമികൾക്ക് വേണ്ടി പരക്കെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി അധ്യാപകർ അറിയിച്ചു.
അതിനിടെ വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്കൂൾ വിടുന്ന സമയങ്ങളിലും മറ്റും ലഹരിമാഫിയ സംഘം എത്തുന്നതായി പറയപ്പെടുന്നു. സ്കൂൾ മൈതാനത്ത് സൂക്ഷിച്ചിരിക്കുന്ന പൊലീസിെൻറ കസ്റ്റഡി വാഹനങ്ങളുടെ മറ പറ്റിയാണ് ലഹരിമാഫിയയുടെ ഇടപാടുകൾ നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.