ബസുകളിൽ വിദ്യാർഥികൾക്ക് വിവേചനം നേരിടുന്നുണ്ടോ?; വാട്സ്ആപ്പ് വഴി പരാതിപ്പെടാം
text_fieldsതിരുവനന്തപുരം: ബസുകളിൽ വിവേചനം നേരിടുന്ന വിദ്യാർഥികൾക്ക് വാട്സ്ആപ്പ് വഴി പരാതിപ്പെടാൻ അവസരമൊരുക്കി കേരള പൊലീസ്.
ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക തുടങ്ങി വിദ്യാർഥികൾക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നു എന്ന പരാതി വ്യാപകമായതിന് പിന്നാലെയാണ് നടപടി.
വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസുകളിലുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന്റെ നമ്പരുകളിലേക്ക് വാട്സ്ആപ്പ് വഴി പരാതി അറിയിക്കാമെന്ന് കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. പരാതികൾ അയക്കേണ്ട വാട്സ്ആപ്പ് നമ്പരുകൾ ചുവടെ:
1. തിരുവനന്തപുരം -9188961001
2. കൊല്ലം - 9188961002
3. പത്തനംതിട്ട- 9188961003
4. ആലപ്പുഴ - 9188961004
5. കോട്ടയം- 9188961005
6. ഇടുക്കി- 9188961006
7. എറണാകുളം- 9188961007
8. തൃശ്ശൂർ - 9188961008
9. പാലക്കാട്- 9188961009
10. മലപ്പുറം - 9188961010
11. കോഴിക്കോട് - 9188961011
12. വയനാട്- 9188961012
13. കണ്ണൂർ - 9188961013
14. കാസർകോട് - 9188961014
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.