അടൂർ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്ന് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്‍റ്സ് കൗൺസിൽ
text_fieldsകോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിനെതിരെ പദവിക്കു ചേരാത്ത പരാമർശങ്ങൾ നടത്തിയ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്ന് സ്റ്റുഡന്‍റ്സ് കൗൺസിൽ. അടൂർ ചെയർമാൻ സ്ഥാനത്തു തുടരുന്നത്ര കാലം നിസ്സഹകരണം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിച്ചും ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളെയും പരാതിക്കാരായ ജീവനക്കാരെയും ആക്ഷേപിച്ചും അടൂർ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. അടൂരാണ് ശങ്കർ മോഹനെ ഡയറക്ടർ സ്ഥാനത്തേക്ക് നിർദേശിച്ചതും ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചതും.
വിദ്യാർഥി സമരത്തിന്‍റെ 48-ാം ദിവസമാണ് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചത്. എന്നാൽ, കാലാവധി കഴിഞ്ഞതുകൊണ്ടാണ് രാജിവെച്ചതെന്നാണ് ശങ്കർമോഹൻ മാധ്യമങ്ങളോട് പറഞ്ഞത്.
ജാതി വിവേചനം, സംവരണ അട്ടിമറി, മനുഷ്യത്വ വിരുദ്ധ പ്രവൃത്തികൾ തുടങ്ങി ഗുരുതര വിഷയങ്ങളുയർത്തിയാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ സ്റ്റുഡന്‍റ്സ് കൗൺസിൽ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. സ്ഥാപനത്തിലെ സ്വീപ്പർമാരായ വനിതകളെ കൈകൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കുക, ദലിത് ജീവനക്കാരോടും വിദ്യാർഥികളോടും വിവേചനം കാണിക്കുക, വിദ്യാർഥികളുടെ ഇ-ഗ്രാന്‍റ്സ് നിഷേധിക്കുക തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാർഥികൾ ഡയറക്ടർക്കെതിരെ ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.