Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആസിഡ് ഉള്ളിൽച്ചെന്ന്...

ആസിഡ് ഉള്ളിൽച്ചെന്ന് വിദ്യാർഥി മരിച്ച സംഭവം; അന്വേഷണം സി.ബി.സി.ഐ.ഡിക്ക്, മൃതദേഹം ബന്ധുക്കൾ വാങ്ങിയില്ല

text_fields
bookmark_border
ആസിഡ് ഉള്ളിൽച്ചെന്ന് വിദ്യാർഥി മരിച്ച സംഭവം; അന്വേഷണം സി.ബി.സി.ഐ.ഡിക്ക്, മൃതദേഹം ബന്ധുക്കൾ വാങ്ങിയില്ല
cancel

ക​ളി​യി​ക്കാ​വി​ള: സ്കൂ​ളി​ലെ സ​ഹ​വി​ദ്യാ​ർ​ഥി ന​ൽ​കി​യ ആ​സി​ഡ് ക​ല​ർ​ന്ന ശീ​ത​ള​പാ​നീ​യം ക​ഴി​ച്ച് മ​രി​ച്ച വി​ദ്യാ​ർ​ഥി അ​ശ്വി​ന്റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സി.​ബി.​സി.​ഐ.​ഡി വി​ഭാ​ഗ​ത്തെ​കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി.​ഐ.​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ന​ട​ന്ന് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.

ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ഉ​ട​നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തി​നി​ടെ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ആ​ശാ​രി​പ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി എ​ത്തി​ച്ചു.

എ​ന്നാ​ൽ, സ​ർ​ക്കാ​റി​ൽ​നി​ന്ന് മ​തി​യാ​യ ഉ​റ​പ്പ് ല​ഭി​ച്ച​തി​നു ശേ​ഷ​മേ ത​ങ്ങ​ൾ മൃ​ത​ദേ​ഹം കൈ​പ്പ​റ്റു​ക​യു​ള്ളൂ​വെ​ന്ന് പ​റ​ഞ്ഞ് ബ​ന്ധു​ക്ക​ൾ ആ​ശാ​രി​പ​ള്ള​ത്തു​നി​ന്ന് തി​രി​കെ പോ​യി. സി.​ബി.​സി.​ഐ.​ഡി അ​ല്ലെ​ങ്കി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ വി​ഭാ​ഗം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക, സ്കൂ​ൾ മാ​നേ​ജ്മെ​ന്റി​നെ​തി​രെ ന​ട​പ​ടി​യും അ​ന്വേ​ഷ​ണ​വും ന​ട​ത്തു​ക, മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

മെ​തു​കു​മ്മ​ൽ സ്വ​ദേ​ശി സു​നി​ൽ-​സോ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​ൻ ആ​ണ് (11) ശീ​ത​ള​പാ​നീ​യം ക​ഴി​ച്ച് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് കേ​ട് പ​റ്റി തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student deathtrivandrum
News Summary - student's death due to acid ingestion
Next Story