കാലിക്കറ്റ് സര്‍വകലാശാല നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥിയുടെ മരണം: ആഭ്യന്തര അന്വേഷണത്തിന് സമിതി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു.സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സമിതിയെ ചുമതലപ്പെടുത്തിയതായും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചയാണ് എം.എ ഡെവലപ്‌മെന്റ് സ്റ്റഡീസ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയും എടവണ്ണ സ്വദേശിയുമായ പി. ഷെഹന്‍ (22) നീന്തല്‍ക്കുളത്തില്‍ മരിച്ചത്.സര്‍വകലാശാല സെക്യൂരിറ്റി ഓഫിസർ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഷെഹാനൊപ്പം സംഭവസമയത്തുണ്ടായിരുന്ന വിദ്യാര്‍ഥികളോട് വിശദീകരണം തേടി.
ലോകകപ്പ് ഫുട്‌ബാള്‍ ഫൈനല്‍ മത്സരം കഴിഞ്ഞ് കാമ്പസില്‍ തങ്ങിയ വിദ്യാർഥികള്‍ പുലര്‍ച്ചയോടെ അക്വാറ്റിക് കോംപ്ലക്‌സിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.ഷെഹാന്റെ മരണത്തില്‍ സര്‍വകലാശാല കാമ്പസില്‍ അനുശോചനയോഗം ചേര്‍ന്നു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കോഴ്‌സ് കോഓഡിനേറ്റര്‍ ഡോ. ബിജു മാത്യു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.