സാത്താൻ ആരാധന: സമൂഹ മാധ്യമങ്ങളിൽ വിദ്യാർഥികളെ വശീകരിക്കാൻ ഗൂഢസംഘങ്ങൾ
text_fieldsകൊല്ലം: സമൂഹ മാധ്യമങ്ങൾവഴി വിദ്യാർഥികളെ വശീകരിച്ച് സാത്താൻ ആരാധനയിലേക്കെത്തി ക്കുന്ന ഗൂഢസംഘങ്ങൾ സംസ്ഥാനത്തും സജീവം. എല്ലാ നഗരങ്ങളിലും വേരുള്ള സംഘത്തിൽ അകപ്പെ ട്ട് പണവും രേഖകളും നഷ്്ടപ്പെടുന്നവർ നിരവധിയാണ്.
കൊല്ലത്ത് പത്താം ക്ലാസുകാരനെ വ ശീകരിച്ച് കെണിയിൽപെടുത്തിയ സംഭവമാണ് ഇതിൽ ഒടുവിലത്തേത്. ദേഹത്ത് മുറിവേൽപ്പിക് കാനുൾപ്പെടെ നിർദേശിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെ വിദ്യാർഥി പിന്മാറി. ഇ തോെട വധഭീഷണിയെത്തി. തുടർന്ന് കുട്ടിയും മാതാപിതാക്കളും കലക്ടർക്ക് പരാതി നൽകുക യായിരുന്നു. ശിശുസംരക്ഷണ യൂനിറ്റിെൻറ കൗൺസലിങ്ങിലാണ് വിദ്യാർഥി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.
പഠനത്തിനായി വിദേശത്ത് പോകാനും അവിടെ ജോലി ചെയ്യാനുമുള്ള ആഗ്രഹമാണ് കെണിയിലേക്ക് നയിച്ചത്. ഇൻസ്റ്റഗ്രാമിൽ വന്ന ലിങ്ക് വഴിയാണ് വിദ്യാർഥി ‘ഇലുമിനാലിറ്റി മെംബർഷിപ് ഫോറം’ ഗ്രൂപ്പിലെത്തിയത്. ബ്ലൂവെയിൽ ഗെയിമിന് സമാനമാണ് ഗ്രൂപ്പിെൻറ പ്രവർത്തനം. വിദേശത്ത് തൊഴിൽ, പഠന സാധ്യത, ആഡംബര കാർ, കോടികളുടെ സമ്പാദ്യം ഉൾപ്പെടെ വാഗ്ദാനങ്ങളാണ് നൽകുന്നത്. ഒരുകോടി വിലമതിക്കുന്ന കാറും വീടും മാസം അമ്പതിനായിരം ഡോളറുമായിരുന്നു നൽകിയ വാഗ്ദാനം. മൂന്ന് ഘട്ടങ്ങളായാണത്രെ അംഗത്വത്തിനുള്ള നടപടി.
സംഘത്തിലെ വിവരങ്ങൾ പുറത്തുപറയില്ലെന്നും പിന്മാറില്ലെന്നുമുൾപ്പെടെയുള്ള പ്രതിജ്ഞയാണ് ആദ്യത്തേത്. പിന്നീട് ടാസ്കുകൾ നൽകും. രണ്ടായിരം രൂപ ഫീസും വാങ്ങി. ചേർന്നശേഷം നൈജീരിയയിൽനിന്നും ആഫ്രിക്കയിൽനിന്നും വിഡിയോ കോളുകൾ എത്തി. രാത്രി റെയിൽ പാളത്തിലൂടെ നടക്കുന്നതുൾപ്പെടെ ടാക്സുകളായിരുന്നു പിന്നീട്. ആദ്യം പേടിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ നടന്നു. ഇത് മറ്റൊരാൾ പിന്തുടർന്ന് വിഡിയോയിൽ പകർത്തുകയും അയാൾ കുട്ടിയോട് സംസാരിക്കുകയും ചെയ്തു.
ഇയാൾ തിരുവനന്തപുരം സ്വദേശിയായ 35വയസ്സു തോന്നിക്കുന്നയാളാണെന്ന് വിദ്യാർഥി കൗൺസലിങ്ങിനിടെ പറഞ്ഞു. വീട്ടിൽ സാത്താനിക് ടെമ്പിൾ ഒരുക്കണമെന്നും വെള്ളിയാഴ്ച രാത്രി 12.30നും മൂന്നരക്കും ഇടയിൽ പ്രാർഥന നടത്തണമെന്നും നിർദേശമുണ്ടായി. പ്രാർഥനകൾ വാട്സ്ആപ് സന്ദേശമായി നൽകി. ആടിനെക്കൊന്ന് രക്തം ബലിയായി നൽകണമെന്ന് നിർദേശിച്ചു.
അമ്പലത്തിൽ സൂക്ഷിക്കേണ്ട സാധനങ്ങളുടെ പട്ടികയും നൽകി. യു.എസിലെ ഹെഡ്ക്വാർട്ടേഴ്സിൽ നടക്കുന്ന മീറ്റിങ്ങിൽ പങ്കെടുക്കാൻ പാസ്പോർട്ട് എടുത്തുനൽകി. അവിടെ ഇൻഷുറൻസ് എടുക്കാനായി 12,000 രൂപ മാലപണയംവെച്ച് അയച്ചുകൊടുത്തു. ആധാർ കാർഡും മാതാപിതാക്കളുെട വിവരങ്ങളുംവരെ സംഘത്തിന് കൈമാറി.
കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും നിരന്തരം പുറത്തുപോകുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാർ വിവരം അറിഞ്ഞത്. നിരന്തരം പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് വിദ്യാർഥി ഗ്രൂപ്പിൽനിന്ന് പിന്മാറാൻ ഒരുങ്ങിയത്. കുട്ടിയിൽനിന്ന് ലഭ്യമായ വിവരങ്ങൾ പൊലീസിന് കൈമാറി.
കൊച്ചിയുൾപ്പെടെ എല്ലാ നഗരത്തിലും സംഘത്തിന് വേരുണ്ടെന്നാണ് വിവരമെന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ പറഞ്ഞു. കുട്ടികൾ മൊബൈൽ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ കർശനമായി നിരീക്ഷിക്കണമെന്നും ഗെയിമുകൾക്കുപോലും അവരെ അപകടപ്പെടുത്താൻ കഴിയുമെന്ന തിരിച്ചറിവ് വേണമെന്നും ശിശുസംരക്ഷണ യൂനിറ്റ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.