കാറിടിച്ച് വിദ്യാർഥികൾക്കടക്കം അഞ്ചു പേർക്ക് പരിക്ക്
text_fieldsകൊല്ലം: അഞ്ചലിൽ കാറിടിച്ച് രക്ഷിതാക്കൾക്കൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാർഥികൾക്കടക്കം അഞ്ച ു പേർക്ക് പരിക്കേറ്റു. ഒന്നാം ക്ലാസ് വിദ്യാർഥിയുടെയും ഒന്നര വയസ്സുകാരിയുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്ത പുരം എസ്.എ.ടി ആശുപതിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നൂർജഹാൻ, ബിസ്മി, ബിസ്മിയുടെ സഹോദരി സുമയ്യ, ഇവരുടെ രക്ഷിതാക്കൾ എന്നിവർക്കാണ് പരിക്കേറ്റത്.
രാവിലെ പത്തോടെയായിരുന്നു അപകടം. ഏറം ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പ്രവേശനോത്സവത്തിന് അമ്മമാരോടൊപ്പം കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ പിറകിലൂടെ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ അമിത വേഗതയിലാണ് എത്തിയതെന്നാണ് വിവരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.