ഫാത്തിമ ലത്തീഫിെൻറ മരണത്തിൽ ദുരൂഹതകളേറെ; മൃതദേഹം കണ്ടെത്തിയത് മുട്ടുകാൽ നിലത്തുതട്ടിയ നിലയിൽ -പിതാവ്
text_fieldsന്യൂഡല്‍ഹി: ഫാത്തിമയുടെ മരണത്തിൽ ദുരൂഹതകളേറെയുണ്ടെന്നും മുട്ടുകാൽ നിലത്തുതട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പിതാവ് അബ്ദുൽ ലത്തീഫ്. ആത്മഹത്യയാണെന്നാണ് പറഞ്ഞതെങ്കിലും മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ല. മുറിയിലെ പുസ്തകങ്ങളും സാധനങ്ങളും വലിച്ചുവാരിയിട്ടിട്ടുണ്ട്. ഫാത്തിമ ഒന്നും അലക്ഷ്യമായി വെക്കില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നും വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അബ്ദുൽ ലത്തീഫ് പറഞ്ഞു.
പുലര്‍ച്ച നാലിനും അഞ്ചിനും ഇടയില്‍ മരണം നടന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. സംഭവദിവസം ഹോസ്റ്റലിൽ ഒരു പിറന്നാള്‍ ആഘോഷം നടന്നിരുന്നു. ഈ ആഘോഷം പുലര്‍ച്ച വരെ നീണ്ടുനിന്നു. ഇതിെൻറയെല്ലാം സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചിട്ടുണ്ട്. ഫാത്തിമയുടെ മരണശേഷം മുറിയില്‍ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നുംതന്നെ കാണാനില്ലായിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചവരിൽ അധ്യാപകനായ സുദര്ശന് പത്മനാഭനടക്കം മൂന്ന് അധ്യാപകരുടെയും മലയാളികളായ സഹപാഠികളടക്കം ഏഴുപേരുടെയും പേരുകൾ ഫാത്തിമ എഴുതിവെച്ചിട്ടുണ്ട്.
മരണം നടന്നതിെൻറ തലേദിവസം ഫാത്തിമ മെസ് ഹാളില്‍ ഇരുന്ന് കരഞ്ഞിരുന്നതായി ഒരു കുട്ടി പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ആ മൊഴി തിരുത്തി. മദ്രാസ് ഐ.ഐ.ടിയില്‍ ഭീകരാന്തരീക്ഷമാണുള്ളത്. ഒരു കുട്ടി മരിച്ചുകഴിഞ്ഞാല്‍ ആ കുട്ടിയുടെ പേരുപോലും അവിടെ ബാക്കിയുണ്ടാവില്ല. മൃതദേഹം കൊണ്ടുപോകുന്നതും വിട്ടുകൊടുക്കുന്നതുമെല്ലാം സ്വകാര്യ ഏജന്‍സിയാണ്.
ലോക്കൽ പൊലീസ് മൃതദേഹത്തോട് അനാദരവ് കാണിച്ചു. മൃതദേഹം ഏറ്റെടുക്കാൻ ചെന്ന സഹോദരിയോടും കൊല്ലം മേയറോടും അപമര്യാദയായി പൊലീസ് പെരുമാറി. ഇപ്പോൾ കേസന്വേഷിക്കുന്ന ഈശ്വരമൂർത്തിയിൽ പൂർണവിശ്വാസമുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച അന്വേഷണം മറ്റൊരു വഴിക്ക് നടക്കട്ടെ. കരയാൻ തനിക്കിനി കണ്ണുനീർ ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.